മാ​സ​പ്പ​ടി കേ​സ്: നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും; പി​ണ​റാ​യി​ക്കെ​തി​രെ കേ​സി​ൽ ഉ​ട​ൻ ന​ട​പ​ടി​യി​ല്ല: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തി​ടു​ക്ക​പ്പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. വി​ഷ​യം സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​യ​മ​വ​ശ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ അ​ന്തി​മ നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന അ​ഭി​പ്രാ​യം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​യ​മ​സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന് സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ​ടി ഉ​ണ്ടാ​കു​ക​യോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്താ​ൽ, ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ അ​തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യാ​ണ് വി​വ​രം.

അ​തി​നാ​ൽ നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് മാ​ത്ര​മേ വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​വൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് യോ​ഗം എ​ത്തി​യ​ത്.

Related posts

Leave a Comment