വൈപ്പിന്‍: മകന്റെ സുഹൃത്തുക്കളായ രണ്ടുപേർ വീട്ടമ്മയെ വീടുകയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പില്‍ പറമ്പില്‍ അംബികയെ (60) ആണ് ആക്രമിച്ചത്. ഇവരുടെ പരാതിയിൽ മുളവുകാട് സ്വദേശികളായ അനു ആന്റണി (45), ജോസ് മൈജോ (36) എന്നിവര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസെടുത്തു.
യുവാക്കൾ കടംവാങ്ങിയ 20,000 രൂപ തിരികെ ചോദിച്ചിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്ന് അംബികയുടെ മകൻ പൊലിസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമത്തിന് കാരണം. ഇവർ അംബികയെ മുഖത്ത് കുട കൊണ്ടു കുത്തിയതിനെ തുടര്‍ന്ന് മുന്‍വശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവര്‍ എറണാകുളം ജനറല്‍ ചികിത്സയിലാണ്. വീടിന്റെ ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും വീട്ടമ്മയെ തള്ളി ഇടുകയും ചെയ്തതായി പൊലിസിനു നൽകിയ പരാതിയിൽ പറയുന്നു.
