കൊച്ചി: സംസ്ഥാനത്ത് പവര്‍ കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല്‍ ആയതിനാല്‍ ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉല്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില്‍ സോളാര്‍ എനര്‍ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു:
ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല്‍ പോര, കാരണം കൂടുതല്‍ ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മെഗാവാള്‍ട്ടിന്റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര്‍ കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു. കല്‍ക്കരിയുടെ ക്ഷാമമുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കത്ത് എല്ലാ സംസ്ഥാനങ്ങളും കിട്ടിയിരുന്നു. ഇത് പെട്ടെന്ന് ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല. ഇതിനൊരു കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ടെന്‍ഡര്‍ ക്ഷണിച്ച്, വിതരണത്തിന് സാധ്യതയുള്ള കമ്പനികള്‍ അതില്‍ പങ്കെടുത്ത്, അത് നിശ്ചയിച്ച്, റെഗുലേറ്ററി കമ്മീഷന്റെ അനുവാദം വാങ്ങി, നിരവധി മാസങ്ങള്‍ എടുക്കണം ഒരു കരാറില്‍ ഏര്‍പ്പെടാന്‍.
പെട്ടെന്ന് വാങ്ങുന്ന സംവിധാനമുണ്ട്. ഇന്നത്തേക്ക് വാങ്ങുന്ന സംവിധാനമുണ്ട്, നാളത്തേക്ക് വാങ്ങുന്ന ഡേ എഹെഡ് മാര്‍ക്കറ്റ് ഉണ്ട്, ഇന്ന് തന്നെ വാങ്ങുന്ന റിയല്‍ ടൈം മാര്‍ക്കറ്റ് ഉണ്ട്. എന്നാല്‍ അതിലൊന്നും അവൈലബിലിറ്റി ഇല്ല. കാരണം ഇത് അഖിലേന്ത്യ തലത്തില്‍ തന്നെ ഉല്പാദനം കുറയുകയും ഡിമാന്‍ഡ് കൂടുകയും ചെയ്യുമ്പോള്‍ സപ്ലൈ കുറയും. ഡിമാന്‍ഡ് സപ്ലൈ തിയറി അനുസരിച്ച് ഡിമാന്‍ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള്‍ അതില്‍ വില കൂടുതല്‍ ഉണ്ടാകും.
സോളാര്‍ എനര്‍ജി സൂക്ഷിക്കാന്‍ ജില്ലകളില്‍ പുതിയ പദ്ധതി:
നമുക്ക് വിലയക്ക് നിയന്ത്രണമുണ്ട്. ആ നിയന്ത്രണമുള്ള സമയത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി പത്തു രൂപയ്ക്ക് എടുക്കാന്‍ കഴിയുള്ളൂ, പകല്‍ ചെറിയ വക്ക് കിട്ടും. കാരണം പകല്‍ സോളാര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സോളാര്‍ രാത്രികാലങ്ങളിലേക്ക് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാനുള്ള സ്കീം ഇല്ല. ആ സ്കീം ആരംഭിക്കാന്‍ വേണ്ടി പ്ലാന്‍ ഇട്ടിട്ടുണ്ട്.
കാസര്‍ഗോഡ് മയലാട്ടിയിലും മുള്ളേരിയിലും കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തും തിരുവനന്തപുരത്തെ പോത്തന്‍കോടും മലപ്പുറം ജില്ലയിലെ അരീക്കോടും ആ പദ്ധതികള്‍ നടന്നുവരികയാണ്. വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് ബസ് പദ്ധതി:
എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ബൃഹത്തായ ഒരു 500 മെഗവാട്ട് വൈദ്യുതി പകല്‍ സമയത്ത് ഉല്പാദിപ്പിച്ച് രാത്രിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി – ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രൊജക്റ്റ് ബ്രഹ്മപുരത്ത് തുടങ്ങുന്നതിനു വേണ്ടി സ്ഥലം ഒരുങ്ങി, പ്രവര്‍ത്തി എത്രയും വേഗം ആരംഭിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയതുകൊണ്ട് മുഖ്യമന്ത്രിയോട് അതിനുവേണ്ടി സമയം ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.
പുതിയ വൈദ്യുതി പദ്ധതി ഇല്ല:
നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 25% മാത്രമേ കേരളം നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നുള്ളൂ ആന്ധ്രയില്‍ അത് 86% ആണ്. ആന്ധ്രയില്‍ 86% സ്വന്തമായിട്ട് ഉല്പാദിപ്പിക്കുമ്പോള് കേരളം 25% മാത്രമാണ് നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നത്. ഇന്ന് ഇടുക്കിയിലെ പദ്ധതിക്ക് ശേഷം നമുക്ക് ബൃഹത്തായ ഒരു പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി സാധിച്ചിട്ടില്ല.
ജലവൈദ്യുതിയാണ് നമ്മള് പ്രധാനമായിട്ടും നമ്മള് ആശ്രയിക്കുന്ന മാര്‍ഗം. പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങുന്നതിനു വേണ്ടി സാധിക്കുന്നില്ല. ഞങ്ങള്‍ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ ചെയര്മാന് ശ്രീ രാജമാണിക്യം ഐഎഎസും ഞാനും കേന്ദ്രമന്ത്രിമാരെ കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ ഇങ്ങോട്ട് ചോദിച്ചു നിങ്ങള്‍ക്ക് ആണവ വൈദ്യുതി ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ കൂടംകുളം ഉള്‍പ്പെടെ ആണവനിലയം പദ്ധതികള്‍ ഉണ്ട്. അവിടെ നിന്ന് നമ്മള് വൈദ്യുതി വാങ്ങുന്നുണ്ട്, പക്ഷേ കേരളം അതിനെ എതിര്‍ക്കുകയാണ്. പുതിയ ജലവൈദ്യുതി പദ്ധതികള്‍ വരുന്നില്ല ആണവനിലയം നമുക്ക് അനുവദനീയമല്ല. അങ്ങനെയുള്ള പ്രതിസന്ധിയുണ്ട്. അവിടെയാണ് നമുക്ക് ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ ആശ്രയിക്കേണ്ടത്.
465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന പദ്ധതിക്കായി നിയമപോരാട്ടം:
ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, 25 വര്‍ഷക്കാലത്തേക്ക് 4.29 രൂപ നിരക്കില്‍ 465 മെഗവാട്ട് വൈദ്യുതി കിട്ടുന്നതിനുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടത്. ആ കരാര്‍ അനുസരിച്ച് ഏതാണ്ട് ഏഴെട്ട് വര്‍ഷക്കാലം വൈദ്യുതി നമുക്ക് ലഭിച്ചു.
ഏറ്റവും കൂടിയ ഉപയോഗം വരുമ്പോള്‍ നമുക്ക് ആവശ്യം വരുന്നത് 700, 800, 900 മെഗവാട്ട് ആണ്. അതിന്റെ പകുതി വൈദ്യുതി 465 മെഗവാട്ട് ലഭിക്കുന്ന ഒരു കരാറില്‍ നമ്മള് ഏര്‍പ്പെട്ട്, ഉപയോഗം തുടരുന്ന സമയത്താണ് ആ കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് അത് റദ്ദാക്കപ്പെട്ടത്.
അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയില്‍. കരാറില്‍ നിന്ന് കേരളം ഔദ്യോഗികമായി പിന്‍വാങ്ങിയപ്പോള്‍ വൈദ്യുതി വിതരണ കമ്പനിക്കാര് 4.29 രൂപയ്ക്ക് നമുക്ക് നല്കുന്നതിനു പകരം കൂടിയ വിലയക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കും മറ്റു ഏജന്‍സികള്‍ക്കും കൊടുത്തു തുടങ്ങി.
അവര്‍ അതുകൊണ്ട് പിന്നോട്ടു പോകാന്‍ വേണ്ടി നോക്കുകയാണ് അവര്‍ക്കെതിരെ തന്നെ നമ്മള് സുപ്രീം കോടതിയില്‍ കേസ് ഫൈല്‍ ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെയും ഡല്‍ഹയില്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന കേരള വൈദ്യുതി ബോര്‍ഡിന്റെ വക്കീലിനെയും വിളിച്ച് സംസാരിച്ച് വേഗത്തില്‍ ആ കേസ് എടുക്കുന്നതിനു വേണ്ടി കബില്‍ സിബിലിനെ തന്നെയാണ് കേരളത്തിന്റെ കേസ് ഏല്‍പ്പിച്ചിട്ടുള്ളത് വേഗത്തില്‍ ആക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല:
ഈ പ്രതിസന്ധി സ്വിച്ചിട്ട് നിര്‍ത്താന്‍ കഴിയുന്ന കാര്യമല്ല. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു നിര്‍ത്താനും കഴിയുന്ന കാര്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയാണ്. ജനങ്ങളുടെ രാത്രികാലത്തെ പ്രയാസം കുട്ടികള്‍ക്കും രോഗികള്‍ക്കും എല്ലാം ഉണ്ടാകുന്ന പ്രയാസം പൂര്‍ണമായിട്ടും മനസിലാക്കുന്നു. ഞാന്‍ സാധാരണക്കാരനായി ജീവിക്കുന്ന പൊതുപ്രവര്ത്തകന് തന്നെയാണ്. അതിന്റെ പ്രയാസങ്ങള്‍ അറിയാം. നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. വാട്സാപ്പ് മെസേജുകളും നിര്‍ദേശങ്ങളും വരുന്നുണ്ട്.
സ്വീകരിക്കാന്‍ പറ്റുന്നതെല്ലാം സ്വീകരിച്ച് ഏറ്റവും അടിയന്തര നടപടികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല വൈദ്യുതി എവിടെ നിന്ന് കി്ടുെങ്കിലും വാങ്ങാന്‍ നമ്മള് തയാറാണ്. നിശ്ചിത വിലയ്ക്ക് നമുക്ക് അനുവദനീയമായ വിലയ്ക്ക് എവിടെ നിന്ന് വൈദ്യുതി കിട്ടുമെങ്കിലും വാങ്ങാന്‍ വേണ്ടി തയാറാണ്.
