എഴുപത്തിരണ്ടിലും ​ത​ഗ് ലൈ​ഫ്! 24,000 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്നു ബി​ഹാ​ർ സ്വ​ദേ​ശി ക​പി​ൽ​ദേ​വ്, മാ​സ് വീ​ഡി​യോ വൈ​റ​ൽ!

പ്രാ​യം വെ​റു​മൊ​രു ന​മ്പ​ർ മാ​ത്ര​മാ​ണെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ബി​ഹാ​റി​ലെ ജാ​മു​യി ജി​ല്ല​യി​ൽ നി​ന്നു​ള്ള ക​പി​ൽ​ദേ​വ് റാ​വ​ത്ത് എ​ന്ന 72കാ​ര​ൻ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ 24,000 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് പാ​ര​ഗ്ലൈ​ഡിം​ഗ് ന​ട​ത്തി​യാ​ണ് ഈ ​മു​തി​ർ​ന്ന പൗ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം ഹി​മാ​ച​ൽ പ്ര​ദേ​ശ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​പി​ൽ​ദേ​വ് പാ​ര​ഗ്ലൈ​ഡിം​ഗ് പ​രീ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​കാ​ശ​ത്ത് ഏ​ക​ദേ​ശം 30 മി​നി​റ്റോ​ളം വ​ട്ട​മി​ട്ടു പ​റ​ന്ന അ​ദ്ദേ​ഹം സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ങ്ങി.

“മ​ല​മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ ആ​ദ്യ​ത്തെ മൂ​ന്നോ നാ​ലോ സെ​ക്ക​ൻ​ഡ് എ​ല്ലാം അ​വ​സാ​നി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. അ​ത്ര​യും വ​ലി​യ താ​ഴ്ച​യാ​യി​രു​ന്നു താ​ഴെ. എ​ന്നാ​ൽ അ​ടു​ത്ത അ​ര​മ​ണി​ക്കൂ​ർ യ​ഥാ​ർ​ഥ ജീ​വി​തം എ​ന്താ​ണെ​ന്ന് ഞാ​ൻ അ​നു​ഭ​വി​ച്ച​റി​ഞ്ഞു. 24,000 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് നോ​ക്കു​മ്പോ​ൾ താ​ഴെ​യു​ള്ള ലോ​കം ഒ​രു സ്വ​ർ​ഗം പോ​ലെ തോ​ന്നി​ച്ചു എ​ന്ന് ക​പി​ൽ​ദേ​വ് റാ​വ​ത്ത് പ​റ​ഞ്ഞു.

ഒ​രു ഹോ​ട്ട​ൽ വ്യാ​പാ​രി​യാ​യ ക​പി​ൽ​ദേ​വ് യാ​ത്ര​ക​ളെ ഏ​റെ സ്നേ​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. പാ​ര​ഗ്ലൈ​ഡിം​ഗ് ന​ട​ത്തി​യ 80 വ​യ​സ്സു​ള്ള ഒ​രു മു​ത്ത​ശ്ശി​യെ​ക്കു​റി​ച്ചും 75കാ​ര​നെ​ക്കു​റി​ച്ചും വാ​യി​ച്ച​റി​ഞ്ഞ​താ​ണ് ത​നി​ക്കും ഇ​തി​ന് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​വ​ർ​ക്ക് ചെ​യ്യാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ത​നി​ക്ക് ആ​യി​ക്കൂ​ടാ എ​ന്ന ചി​ന്ത​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​തി​ലേ​ക്ക് ന​യി​ച്ച​ത്.

മ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ന​ൽ​കി​യ പി​ന്തു​ണ​യും ധൈ​ര്യ​വു​മാ​ണ് 72-ാം വ​യ​സ്സി​ലും ഇ​ത്ത​ര​മൊ​രു സാ​ഹ​സി​ക​ത​യ്ക്ക് മു​തി​രാ​ൻ ക​പി​ൽ​ദേ​വി​ന് ഊ​ർ​ജ്ജ​മാ​യ​ത്. ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ന്നു​യ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​ണ്.

 

Related posts

Leave a Comment