ഇ​ഷ്ട​മു​ള്ള​ത് ക​ഴി​ച്ചോ​ളൂ! റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഫ്രൈ​ഡ് റൈ​സ് ക​ഴി​പ്പി​ച്ച് അ​ഞ്ചു​വ​യ​സ്സു​കാ​ര​ൻ; ചൈ​ന​യി​ലെ അ​തി​ഥി​സ​ൽ​ക്കാ​രം നെ​റ്റി​സ​ൺ​സി​ന്‍റെ മ​നം​ക​വ​രു​ന്നു,വീ​ഡി​യോ വൈ​റ​ൽ!

ചൈ​ന​യി​ലെ ഒ​രു കൊ​ച്ചു ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള അ​ഞ്ചു​വ​യ​സ്സു​കാ​ര​ന്‍റെ അ​തി​ഥി​സ​ൽ​ക്കാ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. വ​ഴി​യി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​യ വി​ദേ​ശി​യാ​യ യു​വാ​വി​നെ സ്നേ​ഹ​പൂ​ർ​വ്വം ത​ട​ഞ്ഞു​നി​ർ​ത്തി സ്വ​ന്തം ഭ​ക്ഷ​ണ​ശാ​ല​യി​ൽ എ​ത്തി​ച്ച് ഫ്രൈ​ഡ് റൈ​സ് ക​ഴി​പ്പി​ച്ച കൊ​ച്ചു​മി​ടു​ക്ക​ന്‍റെ വീ​ഡി​യോ​യാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

‘SJ in China’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​മ​നോ​ഹ​ര വീ​ഡി​യോ ഇ​തി​ന​കം ര​ണ്ട​ര​ക്കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി “ഞ​ങ്ങ​ളു​ടെ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നോ?” എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് കു​ട്ടി സം​ഭാ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. താ​ൻ ഭ​ക്ഷ​ണം ക​ഴി​ച്ചു ക​ഴി​ഞ്ഞു എ​ന്ന് യു​വാ​വ് പ​റ​ഞ്ഞെ​ങ്കി​ലും, കു​ട്ടി പി​ന്മാ​റാ​തെ തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രാ​ളോ​ട് ചോ​ദ്യം ആ​വ​ർ​ത്തി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി ത​ന്നെ​യാ​ണ് ഈ ​ക​ട​യി​ലെ ബോ​സ് എ​ന്ന് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​ഞ്ഞു. “ഇ​വി​ടെ എ​ന്താ​ണ് ന​ല്ല​ത്?” എ​ന്ന ചോ​ദ്യ​ത്തി​ന് “നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​ത് തെ​ര​ഞ്ഞെ​ടു​ക്കാം” എ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ മ​റു​പ​ടി. ഒ​ടു​വി​ൽ കു​ട്ടി​യു​ടെ മി​ടു​ക്കി​ൽ സ​ന്തോ​ഷം തോ​ന്നി​യ യു​വാ​വ് ഫ്രൈ​ഡ് റൈ​സ് ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു.

യു​വാ​വി​നെ കൈ​പി​ടി​ച്ച് റെ​സ്റ്റോ​ന്‍റി​നു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ കൊ​ച്ചു​മി​ടു​ക്ക​ൻ, ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് യു​വാ​വി​ന് ഇ​രി​ക്കാ​നു​ള്ള സീ​റ്റ് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും കൈ​യ്യി​ൽ ചോ​പ്സ്റ്റി​ക്കു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

റൈ​സ് ബൗ​ളി​ലേ​ക്ക് പ​ക​ർ​ന്ന് സാ​വ​ധാ​നം ക​ഴി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച കു​ട്ടി, യു​വാ​വി​ന് കു​ടി​ക്കാ​ൻ സോ​ഫ്റ്റ് ഡ്രി​ങ്കും എ​ത്തി​ച്ചു​ന​ൽ​കി. ഒ​രു മി​ക​ച്ച റെ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ​രെ​പ്പോ​ലെ അ​തി​ഥി​യെ സ​ൽ​ക്ക​രി​ച്ച ഈ ​അ​ഞ്ചു​വ​യ​സു​കാ​ര​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം.

 

 

Related posts

Leave a Comment