കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. പ്രമുഖ നേതാക്കളായ പി. ജയരാജൻ, വി.ശിവൻകുട്ടി, എം.ബി.രാജേഷ് എന്നിവരെ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയാണ് പുതിയ പുനഃസംഘടന. പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
തിരുത്തല്‍ നടപടി എന്ന നിലയിലാണ് പി.ജയരാജന് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എം.വി.ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ ഇവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. സിപിഎം പോഷക സംഘടനകളുടെ തലപ്പത്തുള്ളവരെ സംസ്ഥാന സമിതിയിലേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. പി. രാജീവിനെ എൽഎഡിഎഫ് കൺവീനറായും നിയോഗിക്കും.
സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ ഒമ്പത് അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒ.എസ്. അംബിക, എം. വിജിൻ, ജെയ്ക്, പി.എസ്. സഞ്ജീവ് എന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
