അ​ഹാ​ന കൃ​ഷ്ണ​യും നി​മി​ഷ് ര​വി​യും വി​വാ​ഹി​ത​രാ​യി

ന​ടി അ​ഹാ​ന കൃ​ഷ്ണ​യും ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യും വി​വാ​ഹി​ത​രാ​യി. അ​ഹാ​ന ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു. കോ​വ​ള​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു വി​വാ​ഹം. ഞാ​യ​റാ​ഴ്ച​ന​ട​ന്ന വി​വാ​ഹ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളാ​ണ് അ​ഹാ​ന പ​ങ്കു​വെ​ച്ച​ത്. ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഉ​ൾ​പ്പെ​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

20ഓ​ളം സ്ലൈ​ഡു​ക​ളാ​യാ​ണ് അ​ഹാ​ന വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജേ​ക്‌​സ് ബി​ജോ​യ് മ​റ്റ് സി​നി​മാ​താ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. പി​താ​വ് ജി. ​കൃ​ഷ്ണ​കു​മാ​ർ, അ​മ്മ സി​ന്ധു കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ങ്ങ​ളി​ലു​ണ്ട്.

നി​മി​ഷ് അ​ഹാ​ന​യെ താ​ലി ചാ​ർ​ത്തു​ന്ന​തും മോ​തി​രം അ​ണി​യി​ക്കു​ന്ന​തും ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. ദു​ൽ​ഖ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വ​ധൂ​വ​ര​ന്മാ​ർ വി​വാ​ഹ​വേ​ദി​യി​ൽ ചും​ബി​ക്കു​ന്ന​തും ചി​ത്ര​ങ്ങ​ളി​ലു​ണ്ട്.

സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ റി​സ​പ്ഷ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ്. വൈ​കി​ട്ട് ആ​റ​ര​മു​ത​ൽ ന​ട​ക്കു​ന്ന റി​സ​പ്ഷ​ന്‍റെ ക്ഷ​ണ​ക്ക​ത്ത് നേ​ര​ത്തെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ കു​ടും​ബം ത​യ്യാ​റാ​യി​രു​ന്നി​ല്ല. സു​ബ്ര​ഹ്‌​മ​ണ്യം ഹാ​ൾ ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ലാ​ണ് റി​സ​പ്ഷ​ൻ.

തെ​ന്നി​ന്ത്യ​യി​ൽ തി​ര​ക്കു​ള്ള ഛായാ​ഗ്രാ​ഹ​ക​രി​ൽ ഒ​രാ​ളാ​ണ് നി​മി​ഷ് ര​വി. രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ‘ഞാ​ൻ സ്റ്റീ​വ് ലോ​പ്സ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഹാ​ന കൃ​ഷ്ണ അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ബി.​ജെ.​പി. നേ​താ​വു​കൂ​ടി​യാ​യ ന​ട​ൻ ജി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളാ​ണ് അ​ഹാ​ന. ന​ടി​യു​ടെ ആ​ദ്യ ചി​ത്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക്യാ​മ​റാ​മാ​ൻ ആ​യി​രു​ന്നു നി​മി​ഷ് ര​വി. അ​ഹാ​ന നാ​യി​ക​യാ​യ ടൊ​വി​നോ തോ​മ​സ് ചി​ത്രം ‘ലൂ​ക്ക’​യു​ടെ ഛായാ​ഗ്ര​ഹ​ണം നി​മി​ഷ് ആ​യി​രു​ന്നു.

Related posts

Leave a Comment