വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ വീ​ണ്ടും വി​വാ​ഹി​ത​രാ​യി സൂ​ര്യ​യും ജ്യോ​തി​ക​യും!

 വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ വീ​ണ്ടും വി​വാ​ഹ​പ്ര​തി​ജ്ഞ ചൊ​ല്ലി നടൻ  സൂ​ര്യ​യും ജ്യോ​തി​ക​യും.ഇരുപതാം വിവാഹ വാർഷിക ദിനത്തിലാണ് ക്രി​സ്ത്യ​ൻ രീ​തി​യി​ലു​ള്ള ച​ട​ങ്ങി​ൽ ഇ​രു​വ​രും വെ​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് അണിഞ്ഞത്. ജ്യോ​തി​ക ഗൗ​ണും സൂ​ര്യ വെ​ള്ള ട​ക്സീ​ഡോ​യു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.

ച​ട​ങ്ങി​ന്‍റെ മ​നോ​ഹ​ര​മാ​യ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ജ്യോ​തി​ക ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചു. “ദ് ​സീ​ക്വ​ൽ – 20 വ​ർ​ഷ​ത്തെ സ്നേ​ഹ​വും പോ​രാ​ട്ട​വും ആ​ഘോ​ഷ​മാ​ക്കി മാ​റ്റി വീ​ണ്ടും ഒ​രു പ്ര​തി​ജ്ഞ” എ​ന്നാ​ണ് വീ​ഡി​യോ​യുടെ അ​ടി​ക്കു​റി​പ്പ്. ഇ​രു​വ​ർ​ക്കും വി​വാ​ഹ മം​ഗ​ളാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് നി​ര​വ​ധി ആ​രാ​ധ​ക​രും പോസ്റ്റിനു താഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി.

1999ൽ ‘​പൂ​വെ​ല്ലാം കേ​ട്ടു​പ്പാ​ർ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്. തു​ട​ർ​ന്ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ശേ​ഷം 2006 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ‘2D എ​ന്റ​ർ​ടെ​യ്ൻ​മെ​ന്‍റ്’ എ​ന്ന നി​ർ​മാ​ണ ക​മ്പ​നി സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഇ​വ​ർ​ക്ക് ദി​യ, ദേ​വ് എ​ന്നി​ങ്ങ​നെ ര​ണ്ട് മ​ക്ക​ളു​ണ്ട്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തി​ടെ ഇ​വ​ർ ചെ​ന്നൈ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു.

വെ​ങ്കി അ​റ്റ്ലൂ​രി സം​വി​ധാ​നം ചെ​യ്ത ‘വി​ശ്വ​നാ​ഥ് ആ​ന്‍റ് സ​ൺ​സ്’ (2026) ആ​ണ് സൂ​ര്യ​യു​ടേ​താ​യി ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം. രാ​ജ്കു​മാ​ർ റാ​വു​വി​നൊ​പ്പം അ​ഭി​ന​യി​ച്ച ‘ശ്രീ​കാ​ന്ത്’ (2024) എ​ന്ന ഹി​ന്ദി ചി​ത്ര​മാ​ണ് ജ്യോ​തി​ക​യു​ടേ​താ​യി അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്.

Related posts

Leave a Comment