പ്ര​തി​ഷേ​ധം കു​ര​ച്ചു​ചാ​ടി, തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷം: പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ നാ​യ​ക​ളെ തു​റ​ന്നു​വി​ട്ട് പ്ര​തി​ഷേ​ധം

നാ​സി​ക്: തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​സി​ക്കി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധം. നി​ഫാ​ദ് ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫി​സി​ൽ നാ​യ​ക​ളെ തു​റ​ന്നു​വി​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ‌ശി​വ​സേ​ന (യു​ബി​ടി) യു​വ​ജ​ന​വി​ഭാ​ഗ​മാ​യ യു​വ​സേ​ന​യു​ടെ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി​ക്രം ര​ന്ധ​വെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​വ​ന്ന ര​ണ്ടു നാ​യ്ക്ക​ളെ നി​ഫാ​ദ് ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ചീ​ഫ് ഒാ​ഫി​സ​ർ ധീ​ര​ജ് ഭ​മ്രെ​യു​ടെ മേ​ശ​പ്പു​റ​ത്തേ​ക്ക് തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു. ചീ​ഫ് ഒാ​ഫി​സ​ർ ടെ​ൻ​ഡ​ർ പ്ര​വൃ​ത്തി​ക​ളി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് 20 രൂ​പ നോ​ട്ടു​ക​ൾ​കൊ​ണ്ടു​ണ്ടാ​ക്കി​യ മാ​ല ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഴു​ത്തി​ലി​ടാ​നും ര​ന്ധ​വെ ശ്ര​മി​ച്ചു.

ആ​റു​മാ​സ​മാ​യി തെ​രു​വു​നാ​യ ശ​ല്യ​ത്തെ​ക്കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ നാ​യ​ക​ളെ തു​റ​ന്നു​വി​ട്ട​ത്. ഇ​നി​യും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഒാ​ഫി​സി​ലേ​ക്ക് കൂ​ടു​ത​ൽ നാ​യ​ക​ളെ​കൊ​ണ്ടു​വ​രു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നാ​നൂ​റോ​ളം തെ​രു​വു​നാ​യ​ക​ളു​ണ്ടെ​ന്നും എ​ല്ലാ​മാ​സ​വും നൂ​റോ​ളം ആ​ളു​ക​ൾ​ക്കാ​ണ് തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. ഇ​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​മെ​ന്ന് പൊ​ലി​സ് സാ​ന്നി​ധ്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment