മന്ത്രി റോജിക്കെതിരെ പ്രതിഷേധം; മഹാരാജാസിലെ വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മ​ന്ത്രി റോ​ജി എം ​ജോ​ണി​നെ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​ന്നു ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​സ്‌​പെ​ന്‍​ഷ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ക്യാം​പ​സി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​തി​ഷേ​ധി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ള​ജി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

മ​ന്ത്രി വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ന​ഫീ​സ​ത്തു​ൽ മി​സ്രി​യ ആ​ദ്യം വേ​ദി​യി​ലെ​ത്തി ചോ​ദ്യം ഉ​ന്ന​യി​ക്കു​ക​യും പി​ന്നാ​ലെ ബാ​ന​റു​മാ​യി മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ വേ​ദി​യി​ലേ​ക്ക് ക​യ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ ച​ട​ങ്ങ് അ​ല​ങ്കോ​ല​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു നേ​താ​ക്ക​ൾ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ള​ജ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. പൊ​ലി​സ് ലാ​ത്തി​യു​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment