രാജസ്ഥാൻ: മിക്സിങ് മെഷീൻ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഉദയ്പുർവാതി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഛാപോലി ഗ്രാമത്തിൽ റോഡ് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന എട്ട് തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു. 5 തൊഴിലാളികൾ സംഭവസ്ഥലത്തു വെച്ചും 3 പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
ജനപങ്കാളിത്തത്തോടെ പ്രദേശത്ത് റോഡ് പണി നടക്കുന്നതിനിടെ, മെറ്റലും മണലും കലർത്താൻ ഉപയോഗിച്ചിരുന്ന മിക്സിങ് മെഷീൻ മുകളിലൂടെ കടന്നുപോയ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് തൊഴിലാളികൾക്ക് ഷോക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ചോളം തൊഴിലാളികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
