‘വെ​ള്ളി വെ​ളി​ച്ചം’… ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ച​രി​ത്രം​കു​റി​ച്ച് മ​ല​യാ​ളി; ഷൂ​ട്ടിം​ഗി​ൽ വി​ദ​ർ​ശ​യ്ക്ക് വെ​ള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി മലയാളി. ഷൂട്ടിംഗിൽ വിദർശ കെ. വിനോദ് വെള്ളി മെഡൽ സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് മെഡൽ. ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ.

വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. താരത്തിന്‍റെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.

ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്നും കുടുംബത്തിന്‍റെയും പരിശീലകരുടെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താൻ കഴിഞ്ഞതെന്ന് വിദർശ പ്രതികരിച്ചു.

Related posts

Leave a Comment