റൊട്ടർഡാം: യുവേഫ ചാമ്പ്യൻസ് ലിഗ് ഫുട്ബോളിൽ ഇന്റർമിലാന് മിന്നും ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഫെയെനോർഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
യാൻ ഔരൽ ബിസേക്കും പിയോ എസ്പോസിറ്റോയും പിയോറ്റർ സിയേലിൻസ്കിയും ആണ് ഇന്റർമിലാന് വേണ്ടി ഗോളുകൾ നേടിയത്. ബിസേക്ക് എട്ടാം മിനിറ്റിലും എസ്പോസിറ്റോ 34-ാം മിനിറ്റിലും സിയേലിൻസ്കി 54-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ഇന്റർമിലാന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് ഇന്റർമിലാൻ.
