ഒ​രു കൈ​യി​ൽ 9 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, മ​റു​കൈ​യി​ൽ പു​സ്ത​കം! സ്കൂ​ളി​ലെ​ത്താ​ൻ പു​ഴ നീ​ന്തി​ക്ക​ട​ന്ന് അ​ധ്യാ​പി​ക​മാ​ർ, വീ​ഡി​യോ വൈ​റ​ൽ

ഛത്തീ​സ്ഗ​ഢി​ലെ ബ​ൽ​റാം​പൂ​രി​ൽ സ്കൂ​ളി​ലെ​ത്താ​ൻ ദി​നം​പ്ര​തി കാ​ട്ടു​വ​ഴി​ക​ളും കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യും ക​ട​ന്ന് ര​ണ്ട് അ​ധ്യാ​പി​ക​മാ​ർ ന​ട​ത്തു​ന്ന സാ​ഹ​സി​ക യാ​ത്ര സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഒ​ൻ​പ​ത് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും തോ​ളി​ലേ​റ്റി​യാ​ണ് ഇ​തി​ലൊ​രാ​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പു​ഴ മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

ധൗ​ർ​പൂ​ർ പ്ര​ദേ​ശ​ത്തെ പ്രാ​ഥ​മി​ക സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ സ​ന്ധ്യ ഹ​ൽ​ദാ​ർ, ക​ർ​മി​ള ടോ​പ്പോ എ​ന്നി​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്വ​ന്തം ജീ​വ​ൻ പോ​ലും തൃ​ണ​വ​ൽ​ഗ​ണി​ച്ച് ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന​ത്.

മ​ർ​ന വ​രെ​യെ​ത്തി സ്കൂ​ട്ട​ർ നി​ർ​ത്തി​യി​ട്ട ശേ​ഷം 3 കി​ലോ​മീ​റ്റ​റോ​ളം പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ കു​ന്നി​ൻ പാ​ത​യി​ലൂ​ടെ ഇ​വ​ർ ന​ട​ക്കു​ന്നു. തു​ട​ർ​ന്ന് മോ​ര​ൻ, ഇ​രി​യ ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്തെ കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് അ​ര​പ്പൊ​ക്ക​ത്തി​ലും നെ​ഞ്ചൊ​പ്പ​ത്തി​ലും വെ​ള്ള​മു​ണ്ടാ​കും. സ​ന്ധ്യ ഹ​ൽ​ദാ​ർ ത​ന്‍റെ 9 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യു​മെ​ടു​ത്താ​ണ് ഈ ​യാ​ത്ര ചെ​യ്യു​ന്ന​ത്.

സ്കൂ​ളി​ലെ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ സ​ന്തോ​ഷം കാ​ണു​മ്പോ​ൾ ഈ ​ബു​ദ്ധി​മു​ട്ടു​ക​ളെ​ല്ലാം മ​റ​ക്കു​മെ​ന്നും, വെ​ള്ളം ഒ​ഴു​ക്ക് കൂ​ടു​മ്പോ​ൾ തി​രി​കെ പോ​കേ​ണ്ടി വ​രു​ന്ന​ത് സ​ങ്ക​ട​മാ​ണെ​ന്നും അ​ധ്യാ​പി​ക​മാ​ർ പ​റ​യു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ ബ​ൽ​റാം​പൂ​ർ ക​ള​ക്ട​ർ ച​ന്ദ​ൻ സ​ഞ്ജ​യ് ത്രി​പാ​ഠി അ​ധ്യാ​പി​ക​മാ​രു​ടെ ക​ർ​മ​നി​ര​ത​യെ​യും ആ​ത്മാ​ർഥ​ത​യെ​യും അ​ഭി​ന​ന്ദി​ച്ചു.

 

 

 

Related posts

Leave a Comment