ഇ​ന്ത്യ​യി​ൽ നി​ന്ന് ഓ​ർ​ഡ​റു​ക​ളു​ടെ പ്ര​വാ​ഹം! ഒരു കോ​ടി രൂ​പ​യ്ക്ക് 36 ഐ​ഫോ​ണു​ക​ൾ വാ​ങ്ങി ദു​ബാ​യി​ലെ മ​ല​യാ​ളി യു​വാ​ക്ക​ൾ, വീഡിയോ വൈറൽ

ദു​ബാ​യ് ആ​പ്പി​ൾ സ്റ്റോ​റി​ന് മു​ന്നി​ൽ രാ​ത്രി മു​ഴു​വ​ൻ കാ​ത്തി​രു​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 36 ഐ​ഫോ​ണു​ക​ൾ സ്വ​ന്ത​മാ​ക്കി ര​ണ്ട് യു​വാ​ക്ക​ൾ. റൈ​ഹാ​ൻ, മു​ഹ​മ്മ​ദ് ഷ​ബീ​ബ് എ​ന്നീ ദു​ബാ​യ് പ്ര​വാ​സി​ക​ളാ​ണ് പു​തി​യ ഐ​ഫോ​ൺ മോ​ഡ​ലു​ക​ൾ വാ​ങ്ങാ​ൻ ദു​ബാ​യ് മോ​ൾ പാ​ർ​ക്കിം​ഗി​ൽ രാ​ത്രി ഉ​റ​ക്ക​മി​ള​ച്ച് കാ​ത്തു​നി​ന്ന​ത്.

സ്റ്റോ​റി​ന് തൊ​ട്ട​ടു​ത്താ​ണ് താ​മ​സ​മെ​ങ്കി​ലും ഉ​റ​ങ്ങി​പ്പോ​യാ​ൽ ടൈം ​സ്ലോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ത​ലേ​ദി​വ​സം രാ​ത്രി ത​ന്നെ ഇ​വ​ർ ദു​ബാ​യ് മോ​ളി​ലെ​ത്തി​യ​ത്. രാ​വി​ലെ 6 മ​ണി​യോ​ടെ സ്റ്റോ​റി​ലെ​ത്തി ഐ​ഫോ​ണു​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ഒ​റ്റ​ദി​വ​സം കൊ​ണ്ട് 4,00,000 യു​എ​ഇ ദി​ർ​ഹം (ഏ​ക​ദേ​ശം 1 കോ​ടി രൂ​പ) ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ​ർ 36 ഐ​ഫോ​ണു​ക​ൾ വാ​ങ്ങി​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഇ​ന്ത്യ​യി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വേ​ണ്ടി​യാ​ണ് ഫോ​ണു​ക​ൾ വാ​ങ്ങി​യ​ത്. 14 എ​ണ്ണം ദു​ബാ​യ് മോ​ളി​ൽ നി​ന്നും ബാ​ക്കി​യു​ള്ള​വ മോ​ൾ ഓ​ഫ് ദി ​എ​മി​റേ​റ്റ്സി​ൽ നി​ന്നു​മാ​ണ് ശേ​ഖ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ഇ​വ​ർ പു​തി​യ ഐ​ഫോ​ൺ ലോ​ഞ്ച് സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ വ​ൻ​തോ​തി​ൽ ഫോ​ണു​ക​ൾ വാ​ങ്ങാ​റു​ണ്ട്. അ‌ടുത്ത ദി​വ​സ​ത്തേ​ക്ക് മാ​ത്രം മ​റ്റ് 40 ഐ​ഫോ​ണു​ക​ൾ കൂ​ടി ഇ​വ​ർ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​യ്ക്ക് പു​റ​മെ മ​ലേ​ഷ്യ, മും​ബൈ, ഡ​ൽ​ഹി, ബെം​ഗ​ളൂ​രു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം പു​തി​യ ഐ​ഫോ​ണു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ആ​പ്പി​ൾ സ്റ്റോ​റു​ക​ൾ​ക്ക് മു​ന്നി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ടത്.

 

 

Related posts

Leave a Comment