ആന്‍റോ അഗസ്റ്റിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിൽ

കൊ​ച്ചി: അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം സൂ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ജ​യി​ലി​ൽ അ​ട​ച്ചു. ബ​ത്തേ​രി കോ​ട​തി അ​നു​വ​ദി​ച്ച 24 മ​ണി​ക്കൂ​ർ ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ പൂ​ർ​ണ്ണ​മാ​യും നി​ഷേ​ധി​ച്ചു. മ​ദ്യം ക​ണ്ടെ​ടു​ത്ത വാ​ഴ​വ​റ്റ​യി​ലെ വീ​ട് ത​ന്‍റേ​ത​ല്ലെ​ന്നും അ​ത് ബാ​ങ്ക് ജ​പ്തി ചെ​യ്ത് സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം മ​റ്റൊ​രാ​ൾ വാ​ങ്ങി​യ​താ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി.

താ​ൻ മ​ദ്യ​പി​ക്കു​ന്ന ആ​ള​ല്ലെ​ന്നും പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​ത്തെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ ത​ന്നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ൻ​പി​ലും ആ​ന്‍റോ ആ​വ​ർ​ത്തി​ച്ച​ത്.

എ​ന്നാ​ൽ, ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വാ​ദ​ങ്ങ​ളെ ഖ​ണ്ഡി​ച്ചു​കൊ​ണ്ട് എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ദ്യം ക​ണ്ടെ​ടു​ത്ത വാ​ഴ​വ​റ്റ​യി​ലെ വീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ​യാ​ണ് എ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക രേ​ഖ​ക​ളും കൂ​ടു​ത​ൽ തെ​ളി​വു​ക​ളും എ​ക്സൈ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

ഇ​തി​നി​ട​യി​ൽ, ഈ ​വീ​ടി​ന്‍റെ നി​ർ​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് കാ​ണി​ച്ച് പ​ഞ്ചാ​യ​ത്ത്‌ ന​ൽ​കി​യ സ്റ്റോ​പ്പ്‌ മെ​മ്മോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment