കൊച്ചി: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത മദ്യവും പിടികൂടിയ കേസില്‍ മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആന്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കുന്നത്. കേസിൽ എക്സൈസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആന്റോയുടെ…
Read MoreDay: September 19, 2026
മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷനും പുഷ്പഗിരി മെഡിക്കൽ കോളജ് മുൻ ഡയറക്ടറുമായ ഡോ. ഏബ്രഹാം മാർ യൂലിയോസ് പിതാവ് കാലം ചെയ്തു
മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അരമനയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സീറോ മലങ്കര കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ ഭദ്രസനത്തിന്റെ മുൻ മെത്രാപ്പോലീത്തയാണ് ഡോ. ഏബ്രഹാം മാർ യൂലിയോസ്. 1945 മേയ് 25ന് തിരുവല്ലയിലെ കല്ലൂപ്പാറയിൽ ജനിച്ച അദ്ദേഹം കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽനിന്ന് തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗണ്ട കോളജിൽനിന്ന് ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി. റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബൈബിൾ തിയോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരി റെക്ടർ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ എന്നീ പദവികൾ പ്രവർത്തിച്ചു. 2008 ഫെബ്രുവരി ഒൻപതിനാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്. കബറടക്കം തിങ്കൾ.
Read More