ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നു​വേ​ണ്ടി വേ​ദ​ന സ​ഹി​ച്ചും മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി 53കാ​ര​നാ​യ അച്ഛൻ ; പ്ര​ചോ​ദ​ന​മാ​യി ദേ​വാം​ഗ് ഗാ​ന്ധി​യു​ടെ പോ​രാ​ട്ടം, വീഡിയോ കാണാം

മ​ക​ന്‍റെ ഭാ​വി ഓ​ർ​ത്ത് സ്വ​ന്തം ശ​രീ​ര​ത്തി​ലെ ക​ഠി​ന​മാ​യ വേ​ദ​ന​ക​ൾ പോ​ലും മ​റ​ന്ന് വി​ജ​യം​വ​രെ ഓ​ടി​യെ​ത്തി​യ ഒ​രു അ​ച്ഛ​നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. അ​ൻ​പ​ത്തി​മൂ​ന്നാം വ​യ​സി​ലും ദേ​വാം​ഗ് ഗാ​ന്ധി​യാ​ണ് ത​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ൻ രു​ദ്ര​യ്ക്ക് വേ​ണ്ടി മും​ബൈ​യി​ൽ ന​ട​ന്ന അ​തി​ക​ഠി​ന​മാ​യ ‘ഹൈ​റോ​ക്സ്’ ഫി​റ്റ്ന​സ് റേ​സ് പൂ​ർ​ത്തി​യാ​ക്കി ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യ​ത്.

ത​ന്‍റെ മ​ര​ണ​ശേ​ഷ​വും മ​ക​ന് ത​ണ​ലാ​കാ​ൻ മ​റ്റാ​രു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ദേ​വാം​ഗി​നെ ഫി​റ്റ്ന​സി​ന്‍റെ ലോ​ക​ത്തേ​ക്ക് ന​യി​ച്ച​ത്. 2024ൽ ​ഫി​റ്റ്ന​സ് യാ​ത്ര ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 18 മാ​സം കൊ​ണ്ട് 30 കി​ലോ​ഗ്രാം ഭാ​ര​മാ​ണ് കു​റ​ച്ച​ത്. “എ​നി​ക്ക് മ​ക​നേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ലം ജീ​വി​ക്ക​ണം, അ​വ​നെ പ​രി​പാ​ലി​ക്ക​ണം. ഈ ​ഫി​റ്റ്ന​സ് യാ​ത്ര എ​നി​ക്കു​വേ​ണ്ടി​യ​ല്ല, എ​ന്‍റെ മ​ക​ൻ രു​ദ്ര​യ്ക്ക് വേ​ണ്ടി​യാ​ണ്,” എ​ന്ന് ദേ​വാം​ഗ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, മും​ബൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ട​യി​ൽ ദേ​വാം​ഗി​ന്‍റെ കാ​ലി​ന് ക​ഠി​ന​മാ​യ പേ​ശി​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ റൂ​മി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. മ​ത്സ​രം തു​ട​രു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും, മ​ക​നെ​ക്കു​റി​ച്ചു​ള്ള ചി​ന്ത അ​ദ്ദേ​ഹ​ത്തി​ന് വീ​ണ്ടും ശ​ക്തി ന​ൽ​കി. വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി മ​ത്സ​ര​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ ദേ​വാം​ഗ് ഒ​ടു​വി​ൽ ഫി​നി​ഷിം​ഗ് ലൈ​ൻ തൊ​ടു​ക​ത​ന്നെ ചെ​യ്തു.

‘സ്പോ​ർ​ട്സ് ലാ​ബ് ഓ​ഫ് മാ​സ്റ്റേ​ഴ്സ് യൂ​ണി​യ​ൻ’ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​ന​കം 17 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഒ​രു പി​താ​വി​ന്‍റെ സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യ ഈ ​ക​ഥ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യ്ക്കു​ക​യും പ്ര​ചോ​ദ​ന​മാ​വു​ക​യും ചെ​യ്യു​ക​യാ​ണ്.

 

 

 

 

 

 

Related posts

Leave a Comment