എ​ഐ ലൗ ​ട്രാ​പ്പ് ! ഫേ​സ് സ്വാ​പ്പിം​ഗി​ലൂ​ടെ യു​വാ​വി​നെ വ​ഞ്ചി​ച്ചു, ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യി ത​ട്ടി​യെ​ടു​ത്ത​ത് 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ; ഒ​ടു​വി​ൽ അ​റ​സ്റ്റി​ലാ​യി വൃ​ദ്ധ

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്ത് ബി​സി​ന​സു​കാ​ര​നി​ൽ നി​ന്ന് 1,70000 യു​വാ​ൻ (ഏ​ക​ദേ​ശം 21 ല​ക്ഷം രൂ​പ) ത​ട്ടി​യെ​ടു​ത്ത 65കാ​രി ചൈ​ന​യി​ൽ അ​റ​സ്റ്റി​ലാ​യി. ഷാ​ങ്ഹാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യ യു ​സി​യു​ഷെ​ൻ എ​ന്ന സ്ത്രീ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഡി​ജി​റ്റ​ൽ ഫേ​സ്-​സ്വാ​പ്പിം​ഗ് സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ഇ​തേ ആ​ശു​പ​ത്രി​യി​ലെ 29കാ​രി​യാ​യ ഡോ​ക്ട​റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. എ​ഐ ഉ​പ​യോ​ഗി​ച്ച് സൃ​ഷ്ടി​ച്ച അ​യ്യാ​യി​ര​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സി​നെ​യാ​ണ് ഇ​വ​ർ നേ​ടി​യെ​ടു​ത്ത​ത്.

2021ൽ ​ഇ​വ​രു​ടെ പ്രൊ​ഫൈ​ൽ ക​ണ്ടു​മു​ട്ടി​യ ലി​യു ഹു​യി എ​ന്ന കോ​ൺ​ട്രാ​ക്ട​റാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ വ​ലി​യ നി​ർ​മാ​ണ ക​രാ​റു​ക​ൾ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​ർ ലി​യു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നേ​രി​ട്ട് കാ​ണാ​നോ വീ​ഡി​യോ കോ​ൾ ചെ​യ്യാ​നോ വി​സ​മ്മ​തി​ച്ച സി​യു​ഷെ​ൻ, പി​ന്നീ​ട് സ്വ​ന്തം അ​മ്മ​യാ​ണെ​ന്ന് ന​ടി​ച്ച് മ​റ്റൊ​രു വ്യാ​ജ ഐ​ഡ​ന്‍റി​റ്റി​യി​ലൂ​ടെ ലി​യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്ക​ണ​മെ​ങ്കി​ൽ വ​ൻ​തു​ക​യും ഫ്ലാ​റ്റും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് മാ​സ​ത്തി​നി​ടെ 1,70000 യു​വാ​ൻ ലി​യു കൈ​മാ​റി. എ​ന്നാ​ൽ വാ​ഗ്ദാ​നം ചെ​യ്ത ക​രാ​റു​ക​ളൊ​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ ലി​യു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ, ത​ട്ടി​യെ​ടു​ത്ത പ​ണം ഇ​വ​ർ സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും വി​ല​കൂ​ടി​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​മാ​യി ചെ​ല​വ​ഴി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​ക​ളി​ൽ എ​ഐ ഉ​ള്ള​ട​ക്ക​മാ​ണെ​ന്ന ചെ​റി​യ മു​ന്ന​റി​യി​പ്പ് ബോ​ക്സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ലി​യു അ​ത് ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. മു​ൻ​പും ത​ട്ടി​പ്പ് കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വ​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് പി​ടി​യി​ലാ​യ യു ​സി​യു​ഷെ​ൻ.

Related posts

Leave a Comment