ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ‘ആ​കാ​ശം​ലോ ഒ​ക താ​ര’ ന​വം​ബ​ർ 20-ന്

​ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി പ​വ​ൻ സാ​ദി​നേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ തെ​ലു​ങ്ക് ചി​ത്രം ‘ആ​കാ​ശം​ലോ ഒ​ക താ​ര’ ന​വം​ബ​ർ 20-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി പാ​ൻ- ഇ​ന്ത്യ​ൻ റി​ലീ​സാ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. സ​ന്ദീ​പ് ഗ​ണ്ണ​വും ര​മ്യ ഗ​ണ്ണ​വും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത നി​ർ​മാ​ണ ക​മ്പ​നി​ക​ളാ​യ ഗീ​ത ആ​ർ​ട്‌​സ്, സ്വ​പ്‌​ന സി​നി​മ, ലൈ​റ്റ്‌​ബോ​ക്‌​സ് മീ​ഡി​യ എ​ന്നി​വ സം​യു​ക്ത​മാ​യി ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്നു.

ദു​ൽ​ഖ​ർ സ​ൽ​മാ​നൊ​പ്പം പു​തു​മു​ഖം സാ​ത്വി​ക വീ​ര​വ​ല്ലി​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ശ്രു​തി ഹാ​സ​ൻ ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന കൃ​ഷ്ണ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്ക് നേ​ര​ത്തെ ത​ന്നെ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Related posts

Leave a Comment