‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ’: 25 കോ​ടി ക്ല​ബി​ലേ​ക്ക്

പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ചി​ത്രം ‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ’ റി​ലീ​സ് പി​ന്നി​ട്ട് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ 25 കോ​ടി ക്ല​ബ്ബി​ലേ​ക്ക്. ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് ടീ​സ​റും പു​റ​ത്തി​റ​ങ്ങി. സെ​പ്റ്റം​ബ​ർ 25നാ​ണ് ത​മി​ഴ് റി​ലീ​സ്. കേ​ര​ള​ത്തി​ൽ ചി​ത്രം നേ​ടി​യ വി​ജ​യ​മാ​ണ് ത​മി​ഴി​ൽ നേ​രി​ട്ട് റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് നി​ർ​മാ​താ​ക്ക​ളെ പ്രേ​രി​പ്പി​ച്ച​ത്. 11 ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ​യാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

പാ​ർ​വ​തി തി​രു​വോ​ത്ത് ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തി ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​വി​ധാ​ന​വും തി​ര​ക്ക​ഥ​യും സം​ഗീ​ത​വും എ​ഡി​റ്റിം​ഗും അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​ന​വും എ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ ചി​ത്രം അ​താ​യി​രു​ന്നു പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ.

ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി ല​ഭി​ക്കു​ന്ന ഒ​രു വ​നി​ത കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്. ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഈ ​ത്രി​ല്ല​ർ സി​നി​മ​യു​ടെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ച്ച​ത് പി. ​എ​സ്. സു​ബ്ര​മ​ണ്യ​വും വി​ജേ​ഷ് തോ​ട്ടി​ങ്ങ​ലും ചേ​ർ​ന്നാ​ണ്. ‘ലോ​ക’ എ​ന്ന സി​നി​മ​ക്ക് ശേ​ഷം ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും, റോ​ബി രാ​ജ് ക്യാ​മ​റ​യും മു​ജീ​ബ് മ​ജീ​ദ് സം​ഗീ​ത​വും ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ എ​ക്സി.​പ്രൊ​ഡ്യൂ​സ​ർ – പി. ​മ​നോ​ജ് കു​മാ​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ – ദീ​പ​ക് രാ​ജ.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – സ​നൂ​പ് ച​ങ്ങ​നാ​ശ്ശേ​രി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ ജോ​സ​ഫ് കെ ​തോ​മ​സ്. സൗ​ണ്ട് ഡി​സൈ​ൻ ജ​യ​ദേ​വ​ൻ ച​ക്ക​ട​ത്ത്. ക​ലാ​സം​വി​ധാ​നം മ​ഹേ​ഷ് മോ​ഹ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ബേ​ബി പ​ണി​ക്ക​ർ. മേ​ക്ക​പ്പ് അ​മ​ൽ ച​ന്ദ്ര​ൻ. ആ​ക്ഷ​ൻ – ക​ലൈ കിം​ഗ്‌​സ​ൺ. വ​സ്ത്രാ​ല​ങ്കാ​രം – സ​മീ​റ സ​നീ​ഷ്. പി​ആ​ർ​ഒ മ​ഞ്ജു ഗോ​പി​നാ​ഥ്. ഡി​ജി​റ്റ​ൽ പി ​ആ​ർ – ടാ​ഗ് 360 ഡി​ഗ്രി. പ​ബ്ലി​സി​റ്റി ഡി​സൈ​ൻ റോ​സ്റ്റ​ഡ് പേ​പ്പ​ർ.

Related posts

Leave a Comment