കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. 58 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്നും കാവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് എം.പി. പ്രിയേഷ് കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കുറിച്ചുണ്ട് ചേര്‍ക്കാട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായിരുന്നു. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
