ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാതായി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ 2012ൽ ​സ​മ​ർ​പ്പി​ച്ച 55.72 പവൻ തൂക്കമുള്ള കിരീടത്തിന് പകരംആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ലുള്ളതു മു​ക്കു​പ​ണ്ടം?

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കി​രീ​ടം കാ​ണാ​താ​യ​താ​യി സൂ​ച​ന. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ 2012ൽ ​സ​മ​ർ​പ്പി​ച്ച 55.72 പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്കി​രീ​ട​മാ​ണ് കാ​ണാ​താ​യ​ത്. ദേ​വ​സ്വം ര​ജി​സ്റ്റ​റി​ൽ സ്വ​ർ​ണ​ക്കി​രീ​ടം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കി​രീ​ടം മു​ക്കു​പ​ണ്ട​മാ​ണെ​ന്നാ​ണ് വി​വ​രം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണ​ക്കി​രീ​ടം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. കി​രീ​ടം ആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്ത​ൽ.

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ അ​വി​ട​ത്തെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ക്കാ​തെ ആ​റ​ന്മു​ള​യി​ലെ സു​ര​ക്ഷി​ത​മാ​യ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള ച​ട്ടം. എ​ന്നാ​ൽ 2012ൽ ​സ​മ​ർ​പ്പി​ച്ച ഈ ​സ്വ​ർ​ണ​ക്കി​രീ​ടം ആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ൽ എ​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് വി​വ​രം.

സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​ടെ​യും ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. അ​മി​ക്ക​സ് ക്യൂ​റി​യു​ടെ അ​ന്തി​മ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചേ​ക്കും.

Related posts

Leave a Comment