മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ഭീ​തി​ജ​ന​ക​മാ​യ നാ​ട​കം: ക​ര​ച്ചി​ലോ​ടെ സ്‌​കൂ​ൾ കു​ട്ടി​ക​ൾ! വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

കു​ട്ടി​ക​ളി​ലെ അ​മി​ത മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്താ​ൻ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ട​കം ക​ണ്ട് ഭ​യ​ന്നോ​ടി കു​ട്ടി​ക​ൾ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഖ​തി​മ​യി​ലു​ള്ള ബി​രി​യ മോ​ണ്ടെ​സ്സോ​റി ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ഫോ​ൺ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​മെ​ന്നും കാ​ഴ്ച ന​ഷ്ട​പ്പെ​ടു​മെ​ന്നും കാ​ണി​ക്കാ​ൻ ന​ട​ത്തി​യ നാ​ട​ക​ത്തി​ലെ രം​ഗ​ങ്ങ​ൾ ക​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ ഭ​യ​ന്ന് ക​ര​യു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ നി​ര​ന്ത​രം ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ ഹേ​മ ചു​ഫാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​കം സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ളെ രോ​ഗി​ക​ളാ​ക്കി​യും, അ​വ​രു​ടെ ക​ണ്ണി​ന് പ​രി​ക്കേ​റ്റ​താ​യും, കാ​ഴ്ച പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ട്ട് ക​ണ്ണു​ക​ൾ പു​റ​ത്തെ​ടു​ക്കു​ന്ന​താ​യു​മൊ​ക്കെ​യാ​ണ് നാ​ട​ക​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​ത്.

ഇ​തൊ​രു നാ​ട​ക​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​തെ, വ​ലി​യൊ​രു അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണെ​ന്ന് ക​രു​തി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ ഭ​യ​ന്ന് വി​റ​ച്ചു. തു​ട​ക്ക​ത്തി​ൽ ഈ ​ആ​ശ​യം കു​ട്ടി​ക​ളി​ൽ നെ​ഗ​റ്റീ​വ് സ്വാ​ധീ​നം ഉ​ണ്ടാ​ക്കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഹേ​മ പ​റ​ഞ്ഞു.

എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ൾ ഇ​നി ഫോ​ൺ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തോ​ടെ പ​ല ര​ക്ഷി​താ​ക്ക​ളും ഇ​തി​നെ അ​നു​കൂ​ലി​ച്ചു. പ്ര​ദേ​ശ​ത്ത് മ​റ്റ് വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളോ ലൈ​ബ്ര​റി​ക​ളോ ഇ​ല്ലെ​ന്ന​തും കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങി ക​ളി​ക്കു​ന്ന​ത് കു​റ​വാ​ണെ​ന്ന​തും ഫോ​ൺ ഉ​പ​യോ​ഗം കൂ​ട്ടു​ന്നു​വെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി ഇ​ത്ത​രം ഭീ​തി​ജ​ന​ക​മാ​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ചൈ​ൽ​ഡ് സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റു​മാ​യി സം​സാ​രി​ക്കാ​നും ഇ​ത്ത​രം രീ​തി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment