ഇടതുവലതു ഭേദമില്ലാതെ നേതാക്കന്മാരുടെ പേരുകൾ കൂട്ടത്തോടെ; മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ഡ​യ​റി​യി​ലെ വിവരങ്ങൾ പുറത്തുവിട്ട് ഷോ​ണ്‍ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ഡ​യ​റി​യി​ല്‍ ഇടതുവലതു നേതാക്കന്മാരുടെ പേരുകൾ കൂട്ടത്തോടെ പരാമർശിച്ചിട്ടുള്ളതായി ആക്ഷേപം. ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ള്‍ ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജാ​ണ് പു​റ​ത്തു​വി​ട്ട​ത്.

എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പേ​രു​ക​ള്‍​ക്കൊ​പ്പം മുഖ്യമന്ത്രി വി.ഡി. സ​തീ​ശ​ന്‍റെ പേ​രു​മുണ്ട്. എ​സ്എ​ഫ്ഐ​ഒ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​തെ​ന്ന് ഷോ​ൺ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഡ​യ​റി​യി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ര് പി.​വി. എ​ന്ന ചു​രു​ക്കെ​ഴു​ത്തി​ല​ല്ല പി​ണ​റാ​യി എ​ന്നു​ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഷോ​ൺ ജോ​ർ​ജ് അ​വ​കാ​ശ​പ്പെ​ട്ടു.

മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി​യു​ടെ ക​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ണ​റാ​യി​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ഇ​താ​ണെ​ന്നും ഷോ​ൺ പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, സി.​കെ. ച​ന്ദ്ര​പ്പ​ൻ, എ​ള​മ​രം ക​രീം, ഹൈ​ബി ഈ​ഡ​ൻ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, എ​സ്. ശ​ർ​മ്മ, പി. ​രാ​ജീ​വ്, ഷി​ബു ബേ​ബി ജോ​ൺ, കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ അ​ട​ങ്ങി​യ താ​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

Related posts

Leave a Comment