കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ മാലി സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വച്ച് മാലിദ്വീപ് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.

മൈലക്കര സ്വദേശിയാണ് റെയിൽവേ പൊലിസിന്‍റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 10:30-ഓടെ ട്രെയിൻ യാത്രയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതി തിരുവനന്തപുരം റെയില്‍വേ പൊലിസില്‍ നല്‍കിയ പരാതി കൊല്ലത്തേക്കു കൈമാറിയിരുന്നു.

വന്ദേഭാരതിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്.

Related posts

Leave a Comment