“എ​പ്പോ​ഴും ചി​രി​ച്ചു കൊ​ണ്ടി​രി​ക്കും, സൂ​പ്പ​ർ മ​നു​ഷ്യ​നാ​ണ് നി​വി​ൻ..’- സൂ​രി

എ​ന്‍റെ അ​നി​യ​ൻ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ അ​ടു​ത്തി​രി​ക്കു​മ്പോ​ൾ തോ​ന്നു​ന്ന സ​ന്തോ​ഷ​വും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ പി​ന്നെ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത് നി​വി​നോ​ടാ​ണ്. സൂ​പ്പ​ർ മ​നു​ഷ്യ​നാ​ണ് നി​വി​ൻ. എ​പ്പോ​ഴും കോ​മ​ഡി​യൊ​ക്കെ പ​റ​ഞ്ഞ് ചി​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ളാ​ണ് നി​വി​ൻ. എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളൊ​ക്കെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്.

പ​റ​യു​ന്ന​ത് ത​മി​ഴ് സി​നി​മ​യി​ൽ കോ​മ​ഡി വേ​ഷ​ങ്ങ​ളി​ലൂ​ടെ​യെ​ത്തി, പി​ന്നീ​ട് ശ്ര​ദ്ധേ​യ​നാ​യ നാ​യ​ക​നാ​യി മാ​റി​യ സൂ​രി മ​ല​യാ​ളി​യു​ടെ നി​വി​ൻ പോ​ളി​യെ​കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. നി​വി​നും സൂ​രി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന “യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​തി​നു​മു​ന്പ് ഇ​രു​വ​രും ഒ​രു​മി​ച്ച​ഭി​ന​യി​ച്ച അ​നു​ഭ​വ​ത്തെ​കു​റി​ച്ച് എ​സ്എ​സ് മ്യൂ​സി​ക് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

“നി​വി​നൊ​പ്പ​വും അ​ഞ്ജ​ലി​ക്കൊ​പ്പ​വും അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.എ​പ്പോ​ഴും ചി​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ൻ. അ​ത്ര​യും കോ​മ​ഡി​ക​ൾ പ​റ​യു​ന്ന ഒ​രു മ​നു​ഷ്യ​ൻ. ഒ​രു ദി​വ​സം എ​നി​ക്ക് ഇ​മോ​ഷ​ണ​ൽ സീ​ൻ ആ​യി‌​രു​ന്നു ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

അ​പ്പോ​ൾ ഞാ​ൻ ട്രെ​യി​നി​ന്‍റെ ഒ​രു കം​പാ​ർ​ട്ടു​മെ​ന്‍റി​ൽ ക​യ​റി ഹോം ​വ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ഭ​യ​ങ്ക​ര നീ​ണ്ട ഡ​യ​ലോ​ഗ് ഒ​ക്കെ പ​റ​യാ​നു​ണ്ട്. അ​പ്പോ​ൾ അ​വി​ടെ വ​ന്ന് നി​വി​ൻ ഒ​ച്ച​യു​ണ്ടാ​ക്കി, കോ​മ​ഡി ഒ​ക്കെ പ​റ​ഞ്ഞ് എ​ന്നെ ശ​ല്യ​പ്പെ​ടു​ത്തി​യി​ട്ട് പോ​കും. എ​ന്നി​ട്ട് അ​വ​ൻ ത​ന്നെ എ​ന്നോ​ട് സോ​റി പ​റ​യും. അ​പ്പോ​ൾ ഞാ​ൻ പ​റ​യും, ‘ഞാ​ൻ കു​റ​ച്ചൊ​ന്ന് ഹോം ​വ​ർ​ക്ക് ചെ​യ്തോ​ട്ടെ, എ​നി​ക്ക് കു​റ​ച്ച് സ​മാ​ധാ​നം ത​രു​മോ’ എ​ന്ന്. അ​പ്പോ​ൾ നി​വി​ൻ ‘അ​യ്യോ സോ​റി സോ​റി’ എ​ന്ന് പ​റ​യും. എ​ന്നി​ട്ട് വീ​ണ്ടും പോ​കും.”

“”എ​ന്‍റെ ഉ​ള്ളി​ൽ നി​ന്ന് പ​റ​യു​ക​യാ​ണ്, അ​ത്ര​യും സ്വീ​റ്റാ​യ ഒ​രു മ​നു​ഷ്യ​നാ​ണ് നി​വി​ൻ. അ​ങ്ങ​നെ​യൊ​രു മ​നു​ഷ്യ​നാ​ണ്. റാം ​സാ​റി​നെ കാ​ണു​മ്പോ​ഴേ അ​വ​ൻ പ​റ​യും, ‘അ​യ്യോ എ​ൻ സാ​മി വ​ന്നേ, എ​ന്‍റെ സാ​ർ വ​ന്നേ’ എ​ന്നൊ​ക്കെ. ഡ​ബിം​ഗ് ഒ​ക്കെ ക​ഴി​ഞ്ഞ് എ​ന്നെ ഫോ​ൺ വി​ളി​ച്ചി​രു​ന്നു. എ​ന്നി​ട്ട് എ​ന്നോ​ട് ചോ​ദി​ച്ചു, ‘ഡ​ബിം​ഗ് ഒ​ക്കെ എ​ങ്ങ​നെ ഉ​ണ്ടാ​യി​രു​ന്നു’​വെ​ന്ന്. ത​മി​ഴ് സി​നി​മ​യി​ൽ കോ​മ​ഡി താ​ര​മാ​യും പി​ന്നീ​ട് ശ്ര​ദ്ധേ​യ​നാ​യ നാ​യ​ക​നാ​യും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന സൂ​രി, ഇ​തു​വ​രെ 60-ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment