രാ​ഷ‌്ട്രീ​യ​ത്തി​ലേ​ക്കി​ല്ല, പൂ​ർ​ണ ശ്ര​ദ്ധ സി​നി​മ​യ്ക്കു മാ​ത്ര​മെ​ന്നു ധ​നു​ഷ്

ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ​താ​രം ധ​നു​ഷി​ന്‍റെ രാ​ഷ‌്ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ഒ​ടു​വി​ൽ വി​രാ​മം. ത​ന്‍റെ രാ​ഷ‌്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത ഊ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും ധ​നു​ഷ് വ്യ​ക്ത​മാ​ക്കി.

താ​ൻ ഒ​രു ന​ട​നാ​ണെ​ന്നും സി​നി​മ​യ്ക്കാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. രാ​ഷ‌്ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ ഗൗ​ര​വ​മാ​യി ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ രാ​ഷ‌്ട്രീ​യ പ്ര​വേ​ശ​ന​വും നീ​ക്ക​ങ്ങ​ളും ത​മി​ഴ്‌​നാ​ട്ടി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ധ​നു​ഷി​ന്‍റെ പേ​രും സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ​ത്. എ​ന്നാ​ൽ, ധ​നു​ഷ് നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ അ​ഭ്യൂ​ഹ​ങ്ങ​ൾ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ത​മി​ഴി​ലും ഹി​ന്ദി​യി​ലു​മാ​യി നി​ര​വ​ധി വ​ൻ പ്രൊ​ജ​ക്‌​ടു​ക​ളാ​ണു താ​ര​ത്തി​ന്‍റേ​താ​യി ഒ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment