“ക​ട​ലി​നെ കൂ​ടാ​തെ​യു​ള്ള വി​ക​സ​നം സാ​ധ്യ​മ​ല്ല’ -ആ​ല​പ്പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ൽ ബ്ലൂ ​ഇ​ക്കോ​ണ​മി​ക്ക് നി​ർ​ണാ​യ​ക പങ്കെന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

ചേ​ർ​ത്ത​ല: ക​ട​ലി​നെ കൂ​ടാ​തെ​യു​ള്ള വി​ക​സ​നം ആ​ല​പ്പു​ഴ​യ്ക്ക് സാ​ധ്യ​മ​ല്ലെ​ന്ന് കേ​ര​ള നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. ക​ട​ലും ക​ര​യും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ലു​ള്ള​ത്. ഏ​തു വി​ക​സ​നം കൊ​ണ്ടു​വ​രു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തെ ദോ​ഷ​മാ​യി ബാ​ധി​ക്കാ​തെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന പൊ​തുത​ത്വ​ത്തോ​ട് യോ​ജി​ക്കു​ന്നു. ക​ട​ലി​ൽനി​ന്നു​ള്ള മ​ത്സ്യ​സ​മ്പ​ത്ത് മാ​ത്ര​മ​ല്ല, ച​ര​ക്കുകൈ​മാ​റ്റം ഉ​ൾ​പ്പെ​ടെ ഏ​തു സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി വി​ഭാ​വ​നം ചെ​യ്യു​ന്ന മി​ഷ​ൻ സ​മു​ദ്ര എ​ന്ന പ​ദ്ധ​തി​യു​മാ​യി യോ​ജി​ച്ചു പോ​കു​ന്ന​താ​ണ് ബ്ലു ​ഇ​ക്കോ​ണ​മി പ​ദ്ധ​തി എ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റിൽ വേ​മ്പ​നാ​ട് ഡ​യ​ലോ​ഗ്-2026 എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ബ്ലൂ ​ഇ​ക്കോ​ണ​മി ദ്വി​ദി​ന സിം​പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. സ​മു​ദ്ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഫ​ല​പ്ര​ദ​വും സു​സ്ഥി​ര​വു​മാ​യ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ക്കും വ​ലി​യ പ​ങ്കു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ബ്ലു ​ഇ​ക്കോ​ണ​മി​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള…

Read More

ഏ​ല​പ്പാ​റ​യ്ക്ക് സ​മീ​പം നാ​ലാം മൈ​ലി​ൽ കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വാ​വ് മ​രി​ച്ചു

ഇ​ടു​ക്കി: ഏ​ല​പ്പാ​റ​യ്ക്ക് സ​മീ​പം നാ​ലാം മൈ​ലി​ൽ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വാ​വ് മ​രി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി അ​ഭി​ഷേ​ക് എ​സ്. നാ​യ​ർ (28) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ കാ​വ്യ, സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​റാം, അ​പ്സ എ​ന്നി​വ​ർ​ക്ക് പ​രു​ക്കേ​റ്റു. ഇ​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ഇ​ടു​ക്കി​യി​ലെ​ത്തി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ട്ടി​ക്കാ​ന​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ ക​രി​ന്ത​രു​വി​യി​ലു​ള്ള മ​റ്റ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് റീ​ൽ​സ്; ത​മി​ഴ് യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച, 118 ​പ​വ​നോ​ളം സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും നോ​ട്ടു​കെ​ട്ടു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് റീ​ൽ​സു​ക​ൾ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ ത​മി​ഴ് യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​ഗ​ർ​കോ​വി​ൽ ത​മ്മ​ട്ടു​ക്കോ​ണ​ത്തു​ള്ള വി​ഐ​പി ഗാ​ർ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന ‘മ​ധു മൈ ​മാ​മ’ (Madhu my Mama) എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ മ​ധു​മി​ത​യു​ടെ​യും ഭ​ർ​ത്താ​വ് വി​നോ​ദ് കു​മാ​റി​ന്‍റെ​യും വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഏ​ക​ദേ​ശം 1.43 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന 80.3 തോ​ല (944 ഗ്രാം / 118 ​പ​വ​നോ​ളം) സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ൻ തു​ക​യു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​വും ഷോ​പ്പിം​ഗും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​രം പ​ങ്കു​വെ​ക്കു​ന്ന മ​ധു​മി​ത, അ​ടു​ത്തി​ടെ മ​ക​ൾ​ക്ക് മേ​ൽ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ വാ​രി​യെ​റി​യു​ന്ന വീ​ഡി​യോ​യും പൂ​ജാ​മു​റി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ൾ വെ​ച്ച് പ്രാ​ർ​ത്ഥി​ക്കു​ന്ന റീ​ൽ​സും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ കു​ടും​ബ സ​മേ​തം സ്വ​ർ​ണം വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും, ത​ങ്ങ​ൾ പു​റ​ത്തു​പോ​കു​ന്ന വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി…

Read More

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ ര​ണ്ടാം വി​വാ​ഹം ആ​രോ​പി​ച്ച കേ​സി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ ര​ണ്ടാം വി​വാ​ഹം ആ​രോ​പി​ച്ച കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യും. 28ന് ​രാ​വി​ലെ പ​ത്തി​ന് ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നാ​ണു നി​ര്‍​ദേ​ശം. കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സീ​റോ എ​ഫ്‌​ഐ​ആ​ര്‍ പി​ന്നീ​ട് ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ര​ണ്ടു​പേ​ര്‍ കൂ​ടി പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യാ​ണു വി​വ​രം. ക​ഴി​ഞ്ഞ പ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണു വി​വാ​ദ​മാ​യ​ത്. പ​രാ​തി​ക്കാ​ര​നാ​യ രാ​ജു പി.​നാ​യ​രു​ടെ മൊ​ഴി പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ട്ടി​യ സം​ഭ​വം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പെ​ലി​സ് അ​റ​സ്റ്റി​ൽ. യൂ​ത്ത് ഫ്ര​ണ്ട് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പ്പാ​റ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ബി​ൻ സി. ​അ​ഗ​സ്റ്റി​ൻ, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ന്‍റോ ചെ​റി​യാ​ൻ, പ്രി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ നാ​ല് പേ​രെ​യും പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​ടു​ക്കി​യി​ലെ ആ​ന​ത്താ​ര​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് യൂ​ത്ത് ഫ്ര​ണ്ട് എം ​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

Read More

ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലെ പേ​രു​ക​ൾ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​ൽ നി​ന്ന് ബി​ജെ​പി നേ​തൃ​ത്വം പി​ന്നോ​ട്ടു വലിയുന്നു; പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം ഷോ​ൺ ജോ​ർ​ജി​നെ​തി​രെ തി​രി​യു​ന്ന​താ​യും സൂചന

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലെ പേ​രു​ക​ൾ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​ൽ നി​ന്ന് ത​ൽ​ക്കാ​ലം പി​ന്നോ​ട്ടു​പോ​കാ​ൻ ബി​ജെ​പി നേ​തൃ​ത്വം. ബിജെപി നേതാക്കളുടെ ഉൾപ്പടെ പ്ര​മു​ഖരുടെ പേ​രു​ക​ൾ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലുണ്ട്. അ​തി​നാ​ൽ ഇ​ത് രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്. ഇ​തോ​ടെ ഷോ​ൺ ജോ​ർ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഏ​റ്റെ​ടു​ത്ത് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി. ഷോ​ണി​ന്‍റെ ന​ട​പ​ടി​യെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​യാ​നും നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മ​ക​ൾ വീ​ണ വി​ജ​യ​നെ​യും മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് മാ​സ​പ്പ​ടി ആ​രോ​പ​ണ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് നി​ല​വി​ലെ നീ​ക്കം. ഇ​ഡി ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​കും ഇ​നി പ്ര​ധാ​ന​മാ​യും പ്ര​ചാ​ര​ണം. ഡ​യ​റി വി​വാ​ദ​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ മാ​റ്റി ഇ​ഡി ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം. ഷോ​ൺ ജോ​ർ​ജ് ഏ​ക​പ​ക്ഷീ​യ​മാ​യി ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തി​ൽ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ ക​ടു​ത്ത…

Read More