വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലെ തു​റ​ന്ന ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് 19 വ​യ​സു​കാ​ര​ൻ മരിച്ചു

മൂ​വാ​റ്റു​പു​ഴ: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലെ തു​റ​ന്ന ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് 19 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​ര്‍ തേ​വ​ല​ത്തി​ല്‍ കൃ​ഷ്ണ​ന്‍റെ​യും സു​ശീ​ല​യു​ടെ​യും മ​ക​ന്‍ അ​ക്ഷ​യ് കൃ​ഷ്ണ​ന്‍ ആ​ണ് മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ര്‍​ക്കു​ന്ന​ത്തെ മു​ള്ളും​പു​റം സ്റ്റോ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വെ​ള്ളൂ​ര്‍​ക്കു​ന്നം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ര്‍​മി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ക​ട​യു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വെ​ള്ളൂ​ര്‍​ക്കു​ന്ന​ത്ത് ന​ഗ​ര​സ​ഭ ബി​ല്‍​ഡിം​ഗി​ലു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ക്ഷ​യ് സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നാ​യാ​ണ് ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​യ​ത്. മു​ക​ള്‍ നി​ല​ക​ളി​ലാ​ണ് സ്റ്റോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഗോ​ഡൗ​ണി​ല്‍ ആ​വ​ശ്യ​മു​ള്ള സാ​ധ​നം ക​ണ്ടെ​ത്താ​ന്‍ പ​റ്റാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ട​യി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ഷ​യ് നി​ല​ത്തു​വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

മൂ​ന്നാ​മ​ത്തെ നി​ല​യി​ല്‍ നി​ന്ന് ലി​ഫ്റ്റ് പൊ​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തി​ന്റെ​യും അ​ക്ഷ​യ് നി​ല​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ന്ന​തി​ന്റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലി​സ് കേ​സ് എ​ടു​ത്തു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് ഏ​ക അ​ത്താ​ണി​യാ​യി​രു​ന്നു അ​ക്ഷ​യ്. സ​ഹോ​ദ​രി: അ​രു​ണി​മ. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന്.

Related posts

Leave a Comment