കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ്യാ​ജ​വി​ഗ്ര​ഹ​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കാ​ൻ യു​വാ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ; ഹാ​വി​യ​ര്‍ മി​ലെ​യെ വേ​ദി​യി​ലി​രു​ത്തി അ​ധി​കാ​ര​ത്തി​നൊ​ക്കെ പ​രി​ധി​യു​ണ്ടെ​ന്ന രൂ​ക്ഷ വി​മ​ർ​ശ​നം

ബു​വേ​നോ​സ് ഐ​റി​സ്: ലൗ​കി​ക ആ​ഡം​ബ​ര​ങ്ങ​ളു​ടെ​യും വ്യാ​ജ​സ​ന്തോ​ഷ​ങ്ങ​ളു​ടെ​യും പി​ന്നാ​ലെ പോ​കാ​തെ ക്രി​സ്തു​വി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ൻ യു​വാ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ.

മു​ൻ​കാ​ല തെ​റ്റു​ക​ളും വീ​ഴ്ച​ക​ളും സ​ഭ​യി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്ന​തി​ന് ത​ട​സ​മ​ല്ലെ​ന്നും ദൈ​വ​സ്നേ​ഹം സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​ര​മു​ണ്ടെ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ അ​തി​ന് ആ​ത്മാ​ർ​ഥ​മാ​യ മാ​ന​സാ​ന്ത​ര​വും ജീ​വി​ത​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​നി​വാ​ര്യ​മാ​ണെ​ന്നും മാ​ർ​പാ​പ്പ വ്യ​ക്ത​മാ​ക്കി.

ബു​വേ​നോ​സ് ഐ​റി​സി​ലെ മോ​ന്യു​മെ​ന്‍റോ ദെ ​ലൊ​സ് എ​സ്പാ​നൊ​ലെ​സി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന ജാ​ഗ​ര​ണ​പ്രാ​ർ​ഥ​ന​യി​ൽ യു​വ​തീ യു​വാ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

ല​ഹ​രി​മു​ക്തി നേ​ടി ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ ഒ​രു യു​വാ​വി​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യ​ത്തി​നു​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ സം​സാ​രി​ച്ച​ത്. ഏ​തു വി​ധേ​ന​യു​മു​ള്ള വി​ജ​യം, പ​ണം, ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തോ​ടു​ള്ള ക​ണ്ണു​മൂ​ടി​യ ആ​സ​ക്തി, ജ​ന​പ്രീ​തി, അ​നി​യ​ന്ത്രി​ത​മാ​യ സു​ഖ​ഭോ​ഗ​ങ്ങ​ൾ എ​ന്നി​വ ന​മ്മെ അ​ടി​മ​ക​ളാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ അം​ഗീ​കാ​രം നേ​ടാ​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കാ​നും വ​ഞ്ചി​ക്കാ​നും ക​ള്ളം പ​റ​യാ​നും മ​ടി​ക്കാ​ത്ത പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ന്നു. മ​നു​ഷ്യ​നെ അ​ടി​മ​ക​ളാ​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളും അ​ശ്ലീ​ല​ത​യും വി​റ്റ് ലാ​ഭ​മു​ണ്ടാ​ക്കു​ന്ന ഒ​രു സം​ഘം ത​ന്നെ ലോ​ക​ത്തി​ലു​ണ്ട്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വാ​ക്കു​ക ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് “ആ​ർ​ക്കും വ​രാം, സ​ഭ​യു​ടെ വാ​തി​ലു​ക​ൾ എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്’’-​മാ​ർ​പാ​പ്പ പ​റ​ഞ്ഞു. എ​ത്ര താ​ഴേ​ക്കു പ​തി​ച്ചാ​ലും ക്രി​സ്തു​വി​ന് ന​മ്മെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ സാ​ധി​ക്കും. സ്നേ​ഹ​ത്തോ​ടെ​യു​ള്ള സ്വീ​ക​ര​ണം എ​ന്നാ​ൽ പാ​പ​ങ്ങ​ളോ​ടു​ള്ള സ​ഹി​ഷ്ണു​ത​യ​ല്ല. തെ​റ്റു​ക​ൾ തി​രു​ത്താ​നും മ​നഃ​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​നും ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണ​മെ​ന്നും മാ​ർ​പാ​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ബൈ​ബി​ൾ വാ​യ​ന, കു​മ്പ​സാ​രം എ​ന്നി​വ​യി​ലൂ​ടെ ആ​ത്മീ​യ​ജീ​വി​തം ശ​ക്തി​പ്പെ​ടു​ത്താ​നും മാ​ർ​പാ​പ്പ യു​വാ​ക്ക​ളെ ആ​ഹ്വാ​നം ചെ​യ്തു. വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക, രോ​ഗി​ക​ളെ​യും ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും സ​ന്ദ​ർ​ശി​ക്കു​ക തു​ട​ങ്ങി​യ കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ക്രൈ​സ്ത​വ​വി​ശ്വാ​സം ജീ​വി​ത​ത്തി​ൽ പ്ര​ക​ട​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം യു​വ​തീ​യു​വാ​ക്ക​ളാ​ണ് ആ​വേ​ശ​ത്തോ​ടെ​യും ഭ​ക്ത്യാ​ദ​ര​പൂ​ർ​വ​വും ജാ​ഗ​ര​ണ​പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​ർ​ജ​ന്‍റീ​ന​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ലു​ജാ​ൻ മാ​താ​വി​ന്‍റെ പ്ര​സി​ദ്ധ​മാ​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും ബു​വേ​നോ​സ് ഐ​റി​സി​ലെ വി​ല്ല ദേ​വോ​തോ ഫെ​ഡ​റ​ൽ ജ​യി​ലും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ച്ചു. ജ​യി​ലി​ലെ ത​ട​വു​കാ​രോ​ട് സം​സാ​രി​ക്ക​വേ, കു​റ്റ​ബോ​ധ​ത്തി​ൽ​നി​ന്നും മാ​ന​സാ​ന്ത​ര​ത്തി​ലേ​ക്കു​മു​ള്ള വ​ഴി​ക​ൾ എ​പ്പോ​ഴും തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും പ്ര​ത്യാ​ശ കൈ​വെ​ടി​യ​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ലു​ജാ​ൻ മാ​താ​വി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യി​ലെ പ​രി​പാ​ടി​ക​ൾ​ക്കു സ​മാ​പ​ന​മാ​യ​ത്. മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​രാ​ണ് അ​വി​ടെ​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് ലാ​റ്റി​ന​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​നാ​യി പെ​റു ത​ല​സ്ഥാ​ന​മാ​യ ലി​മ​യി​ലേ​ക്ക് മാ​ർ​പാ​പ്പ യാ​ത്ര​തി​രി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്കെ​ന്തു കാ​ര്യം!
(ദീ​പി​ക മു​ഖ​പ്ര​സം​ഗം)

അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ര്‍ മി​ലെ​യെ വേ​ദി​യി​ലി​രു​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ന​ട​ത്തി​യ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ച്ചു. കാ​ര​ണം, അ​തി​ൽ അ​സാ​ധാ​ര​ണ​മാ​യൊ​രു ധൈ​ര്യ​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും വി​ശ്വാ​സ ബോ​ധ്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ളു​ണ്ട്. പ്ര​ത്യേ​കി​ച്ചും ത​ന്നെ സ്വീ​ക​രി​ച്ചാ​ന​യി​ച്ച ഭ​ര​ണാ​ധി​കാ​രി​യോ​ട് പ​റ​യാ​ൻ തീ​രു​മാ​നി​ച്ച​തു വേ​ണ്ടെ​ന്നു​വ​യ്ക്കാ​തി​രു​ന്ന ധൈ​ര്യം. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ധി​കാ​ര​ത്തി​നൊ​ക്കെ പ​രി​ധി​യു​ണ്ടെ​ന്നു​മാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ച​ങ്ങാ​തി​യോ​ട് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ച​ത്. പു​റ​ത്ത് ജ​നാ​ധി​പ​ത്യ​വും അ​ക​ത്ത് ഏ​കാ​ധി​പ​ത്യ​വു​മാ​യി ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന പ​ല രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​കും. ഭ​ര​ണ​കൂ​ട​വി​മ​ർ​ശ​ന​ത്തി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഈ ​പ്ര​സം​ഗം. ത​ങ്ങ​ളാ​ണ് രാ​ഷ്‌​ട്ര​മെ​ന്ന് അ​ഹ​ങ്ക​രി​ക്കു​ന്ന നേ​താ​ക്ക​ളോ​ട്, അ​വ​രു​ടെ ചെ​യ്തി​ക​ൾ പി​ഴ​യ്ക്കു​ന്നു എ​ന്നു പ​റ​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്ന​വ​ർ​ക്കു​ള്ള സ​ന്ദേ​ശം​കൂ​ടി​യാ​ണ്.

ത​ല​സ്ഥാ​ന​മാ​യ ബു​വേ​നോ​സ് ഐ​റി​സി​ലെ ജോ​ര്‍​ജ് ന്യൂ​ബെ​റി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മാ​ര്‍​പാ​പ്പ​യെ പ്ര​സി​ഡ​ന്‍റ് നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, ഹൃ​ദ​യം​ഗ​മ​മാ​യ ആ ​സ്വീ​ക​ര​ണം പ്രീ​ണ​ന​ത്തി​നു​ള്ള പ്ര​ലോ​ഭ​ന​മാ​യി​ല്ല. പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ ‘പ​ലാ​സി​യോ ലി​ബ​ർ​ട്ടാ​ഡ്’ എ​ന്ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പ്ര​സം​ഗം. “ജ​നാ​ധി​പ​ത്യം അ​ര്‍​ജ​ന്‍റീ​ന​യു​ടെ ച​രി​ത്ര​പ​ര​മാ​യ പൈ​തൃ​ക​മാ​ണ്. അ​തു സം​ര​ക്ഷി​ക്കാ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണം. നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള ആ​ദ​ര​വും സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​ന് അ​നി​വാ​ര്യ​മാ​ണ്. അ​ധി​കാ​ര​മോ​ഹ​ങ്ങ​ള്‍​ക്കും രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കും ഉ​പ​രി പൊ​തു​ന​ന്മ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. സാ​മ്പ​ത്തി​ക​വ​ള​ര്‍​ച്ച​യു​ടെ നേ​ട്ടം എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കു​ക​യും യു​വാ​ക്ക​ള്‍​ക്ക് സ്വ​ന്തം നാ​ട്ടി​ല്‍​ത​ന്നെ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും വേ​ണം. അ​ഴി​മ​തി ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ര്‍​ക്കും. നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ അ​തി​വേ​ഗ വ​ള​ര്‍​ച്ച ഉ​യ​ര്‍​ത്തു​ന്ന ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ഗൗ​ര​വ​ത്തോ​ടെ വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട്.”

സ്വ​ത​ന്ത്ര വ്യാ​പാ​ര​ന​യ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മി​ലെ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ജീ​വി​തം, സ്വാ​ത​ന്ത്ര്യം, സ്വ​ത്ത് എ​ന്നി​വ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണു പാ​ശ്ചാ​ത്യ ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ശ്ചാ​ത്യ മൂ​ല്യ​ങ്ങ​ളെ​യോ സ്വ​ത​ന്ത്ര വ്യാ​പാ​ര​ന​യ​ങ്ങ​ളെ​യോ എ​ന്ന​തി​ലു​പ​രി, അ​വ​യു​ടെ ന​ട​പ്പാ​ക്ക​ൽ പാ​വ​ങ്ങ​ളെ കൂ​ടു​ത​ൽ പാ​വ​ങ്ങ​ളും ധ​നി​ക​രെ കൂ​ടു​ത​ൽ ധ​നി​ക​രു​മാ​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​ത്തെ​യാ​ണ് മാ​ർ​പാ​പ്പ വി​മ​ർ​ശി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​ഞ്ഞി​ട്ട​ല്ല. 40 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഒ​രു മാ​ർ​പാ​പ്പ അ​ർ​ജ​ന്‍റീ​ന​യി​ലെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് വ​ലി​യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു. 20 ല​ക്ഷം പേ​രാ​ണ് ത​ല​സ്ഥാ​ന​ത്ത് മാ​ർ​പാ​പ്പ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ന്നി​ട്ടും അ​തി​ഥി ആ​തി​ഥേ​യ​നോ​ടു പ​റ​യാ​നു​ള്ള​തു പ​റ​ഞ്ഞ​തി​നു കാ​ര​ണ​മു​ണ്ട്.

ജാ​വി​യ​ർ മി​ലെ​യു​ടെ ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ൽ ന​യ​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​രെ​യും വി​ര​മി​ച്ച പെ​ൻ​ഷ​ൻ​കാ​രെ​യും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ളും മ​രു​ന്നു​ക​ൾ​ക്കും മ​റ്റു​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും​പോ​ലും സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു. മി​ലെ​യു​ടെ അ​ഹ​ന്ത​യെ​യും ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അ​ധി​കാ​രം കൈ​യാ​ളു​ന്ന​വ​ർ പ​രി​ധി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​പ​ക്ഷ ആ​ശ​യ​ങ്ങ​ൾ കേ​ൾ​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ച​ത് അ​തു​കൊ​ണ്ടാ​ണ്. രാ​ഷ്‌​ട്രീ​യ വി​മ​ർ​ശ​ക​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും മോ​ശം വാ​ക്കു​ക​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ന്ന ജാ​വി​യ​ർ മി​ലെ​യു​ടെ ശൈ​ലി​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ത്താ​ൻ വാ​ക്കു​ക​ൾ സൂ​ക്ഷ്മ​ത​യോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ അ​ധി​ക്ഷേ​പി​ച്ചി​ട്ടു​ള്ള മി​ലെ, ഇ​ത്ത​വ​ണ അ​നു​ര​ഞ്ജ​ന സ്വ​ര​ത്തി​ലാ​ണ് സം​സാ​രി​ച്ച​ത്. എ​ങ്കി​ലും ന​യ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് അ​ധി​ക​മാ​രും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പ​ക്ഷേ, അ​തി​ന്‍റെ യാ​ന്ത്രി​ക​ത​യി​ൽ ച​ത​ഞ്ഞ​ര​യു​ന്ന മ​നു​ഷ്യ​രു​ടെ ക്ലേ​ശം വി​ളി​ച്ചു​പ​റ​യാ​ൻ ആ​രു​മി​ല്ലെ​ന്ന ധൈ​ര്യം ന​ഷ്ട​മാ​കും.

ഇ​ക്കൊ​ല്ലം ആ​ദ്യം, യു​ദ്ധ​ത്തി​ലും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യി​ലും ത​ന്നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച ലെ​യോ മാ​ർ​പാ​പ്പ​യോ​ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​ത്, ലോ​ക​ത്ത് എ​ന്തും ചെ​യ്യാ​നു​ള്ള സൈ​നി​ക​ശേ​ഷി അ​മേ​രി​ക്ക​യ്ക്കു​ണ്ട്. അ​തു​കൊ​ണ്ട്, യു​ദ്ധ​കാ​ര്യ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്കാ സ​ഭ അ​മേ​രി​ക്ക​യു​ടെ പ​ക്ഷം പി​ടി​ക്കു​ന്ന​താ​ണ് ന​ല്ല​ത് എ​ന്നാ​ണ്. പ​ക്ഷേ, മാ​ർ​പാ​പ്പ വി​മ​ർ​ശ​ന​ത്തി​ന്‍റെ മൂ​ർ​ച്ച കൂ​ട്ടി. “യു​ദ്ധ​ത്തെ ന്യാ​യീ​ക​രി​ക്കാ​ൻ മ​ത​ത്തെ ഉ​പ​യോ​ഗി​ക്ക​ണ്ട. യു​ദ്ധ​ക്കൊ​തി​യ​ന്മാ​രു​ടെ പ്രാ​ർ​ഥ​ന ദൈ​വം കേ​ൾ​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, നി​ങ്ങ​ളു​ടെ കൈ​ക​ൾ ര​ക്തം പു​ര​ണ്ട​താ​ണെ​ന്ന് അ​വ​ൻ പ​റ​യു​ക​യും ചെ​യ്യും.” അ​ർ​ജ​ന്‍റീ​ന​യി​ൽ എ​ന്ന​ല്ല ലോ​ക​ത്തൊ​രി​ട​ത്തും ഭ​ര​ണാ​ധി​കാ​രി​ക​ള​ല്ല, ജ​ന​ങ്ങ​ളാ​വ​ണം മ​ത​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന. നി​ല​പാ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, അ​തു തു​റ​ന്നു പ​റ​യു​ന്ന​തി​ലും ലെ​യോ മാ​ർ​പാ​പ്പ ഭ​യ​പ്പെ​ടു​ന്നി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്ക് എ​ന്താ​ണു കാ​ര്യ​മെ​ന്നു ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​ല​ല്ല, ജ​നാ​ധി​പ​ത്യ ന​ഷ്ട​ത്തി​ലാ​ണ് മാ​ർ​പാ​പ്പ ഇ​ട​പെ​ടു​ന്ന​തെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യ​ണം.

Related posts

Leave a Comment