മ​ക്ക​ളോ​ട് ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച​ത് സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ൻ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യോ​ടും പ്രി​യ​ങ്ക ഗാ​ന്ധി​യോ​ടും ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ലോ ഇം​ഗ്ലീ​ഷി​ലോ സം​സാ​രി​ക്കു​ന്ന​തി​ന് പ​ക​രം ഹി​ന്ദി​യി​ൽ സം​സാ​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​തെ​ന്ന് സോ​ണി​യ ഗാ​ന്ധി. ത​ന്‍റെ പു​തി​യ ആ​ത്മ​ക​ഥ​യാ​യ ‘ബി​ലോം​ഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് 79 കാ​രി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

മ​ക്ക​ൾ സ്കൂ​ളി​ൽ പോ​യി തു​ട​ങ്ങു​ന്ന​ത്‌വ​രെ സോ​ണി​യ ഗാ​ന്ധി അ​വ​രോ​ട് ഹി​ന്ദി​യി​ലാ​ണ് സം​സാ​രി​ച്ചി​രു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ ശൈ​ലി​യി​ലു​ള്ള ഹി​ന്ദി​യാ​യി​രു​ന്നു അ​ത്. സ്വ​ന്തം ഹി​ന്ദി ഭാ​ഷാ നൈ​പു​ണ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യാ​ണ് മ​ക്ക​ളോ​ട് ഹി​ന്ദി​യി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​ളു​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ഇ​തൊ​ന്നു​മാ​യി​രു​ന്നി​ല്ലെ​ന്ന് സോ​ണി​യ പു​സ്ത​ക​ത്തി​ൽ കു​റി​ക്കു​ന്നു. 

“ഇ​ന്ത്യ​യി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടാ​നും, ഉ​ൾ​ക്കൊ​ള്ള​പ്പെ​ടാ​നും, ഈ ​നാ​ടി​ന്‍റെ ഭാ​ഗ​മാ​കാ​നു​മു​ള്ള എ​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​തി​ന് പി​ന്നി​ൽ,” അ​വ​ർ എ​ഴു​തു​ന്നു. എ​ന്നാ​ൽ ജ​ന​ന​മാ​ണ് ഒ​രാ​ളു​ടെ ഐ​ഡ​ന്‍റി​റ്റി നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നും, എ​ത്ര ശ്ര​മി​ച്ചാ​ലും ആ ​വ്യ​ത്യാ​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പി​ന്നീ​ട് ത​നി​ക്ക് മ​ന​സി​ലാ​യ​താ​യും അ​വ​ർ പ​റ​യു​ന്നു. ഒ​ടു​വി​ൽ കു​ടും​ബ​ത്തി​ന് പു​റ​ത്ത് രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ അ​മേ​ഠി​യി​ലാ​ണ് അ​വ​ർ​ക്ക് യ​ഥാ​ർ​ഥ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​ത്. 

ഹി​ന്ദി പ​ഠി​ച്ച നാ​ളു​ക​ൾ

പ്ര​ശ​സ്ത ക​വി ഹ​രി​വം​ശ റാ​യ് ബ​ച്ച​ൻ (അ​മി​താ​ഭ് ബ​ച്ച​ന്‍റെ പി​താ​വ്) ആ​ണ് ത​നി​ക്ക് ആ​ദ്യ​മാ​യി ഹി​ന്ദി പാ​ഠ​ങ്ങ​ൾ പ​റ​ഞ്ഞു​ത​ന്ന​തെ​ന്ന് സോ​ണി​യ ഗാ​ന്ധി ഓ​ർ​ക്കു​ന്നു. ഗാ​ന്ധി കു​ടും​ബ​ത്തി​ലേ​ക്ക് എ​ത്തി​യ​തി​ന് ശേ​ഷം ഹി​ന്ദി പ​ഠി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​വ​ർ​ക്ക് തോ​ന്നി. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ഗ്രീ​ൻ പാ​ർ​ക്കി​ലു​ള്ള ഒ​രു ഹി​ന്ദി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സു​ഹൃ​ത്തി​നൊ​പ്പം സു​സു​ക്കി മോ​പ്പെ​ഡി​ൽ സ​ഞ്ച​രി​ച്ചാ​ണ് അ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഹി​ന്ദി അ​ഭ്യ​സി​ച്ച​ത്. 

അ​വി​ടെ‌വ​ച്ചാ​ണ് ദേ​വ​നാ​ഗി​രി ലി​പി​യും വ്യാ​ക​ര​ണ​വും അ​വ​ർ പ​ഠി​ച്ചെ​ടു​ത്ത​ത്. പി​ന്നീ​ട് വ​ലി​യ ജ​ന​ക്കൂ​ട്ട​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴും പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​ക്കു​മ്പോ​ഴും ഈ ​പ​രി​ശീ​ല​നം വ​ലി​യ തു​ണ​യാ​യി. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ൻ വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ദി​വ​സ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് അ​വ​ർ ത​ന്‍റെ ഹി​ന്ദി പ്ര​സം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

Related posts

Leave a Comment