ക​ട​ലാ​മ​യു​ടെ പു​റ​ത്തു​ക​യ​റി യാ​ത്ര; ഉ​ക്രേ​നി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു, ഒ​ടു​വി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ

ഒ​മാ​നി​ലെ പ്ര​ശ​സ്ത​മാ​യ ക​ട​ലാ​മ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് മു​ട്ട​യി​ടാ​നെ​ത്തി​യ ക​ട​ലാ​മ​യു​ടെ പു​റ​ത്തു​ക​യ​റി സ​വാ​രി ന​ട​ത്തു​ക​യും അ​തി​ന്‍റെ കു​ഞ്ഞി​നെ കൈ​യി​ൽ പി​ടി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത ഉ​ക്രേ​നി​യ​ൻ ഫി​റ്റ്‌​ന​സ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. 32കാ​ര​നാ​യ വാ​ദിം ഒ​ലെ​യ്നി​ക് (Vadym Oleynik) എ​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് ഈ ​വ​ന്യ​ജീ​വി ക്രൂ​ര​ത​യ്ക്ക് പി​ന്നി​ൽ.

സെ​പ്റ്റം​ബ​ർ 28ന് ​ഒ​മാ​നി​ലെ റാ​സ് അ​ൽ ജി​ൻ​സ് (Ras Al Jinz) എ​ന്ന സം​ര​ക്ഷി​ത ക​ട​ലാ​മ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മു​ട്ട​യി​ട്ട് ക​ട​ലി​ലേ​ക്ക് മ​ട​ങ്ങാ​ൻ ശ്ര​മി​ച്ച ആ​മ​യു​ടെ പു​റ​ത്ത് ഒ​ലെ​യ്നി​ക് ബ​ല​മാ​യി ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​മ വ​ഴു​തി​മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ചി​രി​ച്ചു​കൊ​ണ്ട് വീ​ണ്ടും അ​തി​നു​മു​ക​ളി​ൽ ക​യ​റി.

ഇ​തി​നു​പു​റ​മേ, വി​രി​ഞ്ഞി​റ​ങ്ങി​യ ചെ​റി​യൊ​രു ആ​മ​ക്കു​ഞ്ഞി​നെ കൈ​യി​ലെ​ടു​ത്ത് ഇ​യാ​ൾ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ടാ​നാ​യി ആ​മ​ക്കു​ഞ്ഞ് ചി​റ​കു​ക​ൾ ഇ​ള​ക്കി പി​ട​യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഒ​ലെ​യ്നി​ക്കി​ന്‍റെ പ​ങ്കാ​ളി​യും കോ​സ്‌​മെ​റ്റോ​ള​ജി​സ്റ്റു​മാ​യ ഒ​ലീ​ന ക്ര​വ്‌​ചെ​ങ്കോ എ​ന്ന യു​വ​തി​യും ആ​മ​യു​ടെ പു​റ​ത്തി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഇ​റ്റാ​ലി​യ​ൻ സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​യ Biologicamente ആ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​തും അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തും. “ആ​മ​ക​ൾ വ​ന്യ​ജീ​വി​ക​ളാ​ണ്, അ​വ​യെ ഫോ​ട്ടോ​ക​ൾ​ക്കാ​യി ഒ​രു ഉ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് മൃ​ഗ​പീ​ഡ​ന​മാ​ണ്,” എ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

സം​ഭ​വം വ​ൻ വി​വാ​ദ​മാ​യ​തോ​ടെ ഒ​മാ​ൻ എ​ൻ​വ​യോ​ൺ​മെ​ന്‍റ് അ​തോ​റി​റ്റി​യോ​ടും ക​ട​ലാ​മ സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ളോ​ടും മാ​പ്പ് പ​റ​ഞ്ഞു​കൊ​ണ്ട് ഒ​ലെ​യ്നി​ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ചു.

 

 

Related posts

Leave a Comment