18 ല​ക്ഷ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത​യി​ൽ നി​ന്ന് കോ​ടി​ക​ളു​ടെ വി​റ്റു​വ​ര​വി​ലേ​ക്ക്! അ​നു​ഷ്ക ശ​ർ​മയു​ടെ ഒ​രു ഓ​ർ​ഡ​ർ മാ​റ്റി​മ​റി​ച്ച ‘ഡ​ൽ​ഹി സേ’​യു​ടെ ക​ഥ

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ​ക്തി​ക്കും സെ​ലി​ബ്രി​റ്റി പ്രൊ​മോ​ഷ​നു​ക​ൾ​ക്കും ഒ​രു ചെ​റി​യ സം​രം​ഭ​ത്തെ എ​ങ്ങ​നെ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ന് തെ​ളി​വാ​ണ് മും​ബൈ ചെ​മ്പൂ​രി​ലെ ‘ഡെ​ൽ​ഹി സേ’ (Delhi Se) ​എ​ന്ന റ​സ്റ്റോ​റ​ന്‍റി​ന്‍റെ വി​ജ​യ ക​ഥ.

പൂ​ട്ടി​പോ​ക​ലി​ന്‍റെ വ​ക്കി​ൽ നി​ന്നും 18 ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ൽ നി​ന്നും നാ​ല് ശാ​ഖ​ക​ളു​ള്ള വ​ൻ ശൃം​ഖ​ല​യാ​യി വ​ള​ർ​ന്ന വാ​ർ​ത്ത​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

2021 ഒ​ക്ടോ​ബ​റി​ലാ​ണ് ജ​സ്പാ​ൽ സിം​ഗ് ഖ​ൽ​സ, മ​ഹീ​ന്ദ​ർ സിം​ഗ് ഖ​ൽ​സ എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചെ​മ്പൂ​രി​ൽ 250 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ചെ​റി​യൊ​രു ക​ട ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ൽ​ഹി സ്റ്റൈ​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ വി​ള​മ്പി​യി​രു​ന്ന ഇ​വി​ടെ ഒ​രേ​സ​മ​യം ഒ​മ്പ​ത് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​രു​ന്ന് ക​ഴി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്.

2022 ആ​ദ്യ​ത്തോ​ടെ ബി​സി​ന​സ് ത​ക​ർ​ച്ച​യി​ലാ​വു​ക​യും സെ​പ്റ്റം​ബ​റോ​ടെ റ​സ്റ്റോ​റ​ന്‍റ് പൂ​ട്ടാ​ൻ ഉ​ട​മ​സ്ഥ​ർ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ ഭ​ർ​ത്താ​വും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ വി​രാ​ട് കോ​ഹ്‌‌​ലി​ക്ക് വേ​ണ്ടി ഇ​വി​ടെ നി​ന്ന് ചോ​ലെ ഭ​ട്ടൂ​രെ (Chole Bhature) ഓ​ർ​ഡ​ർ ചെ​യ്യു​ക​യും, അ​തി​ൻ്റെ രു​ചി​യെ പ്ര​ശം​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

അ​നു​ഷ്ക ശ​ർ​മ​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ക​ട​യി​ലേ​ക്ക് ആ​ളു​ക​ളു​ടെ വ​ൻ പ്ര​വാ​ഹ​മാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​തി​മാ​സം 1 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്ന വ​രു​മാ​നം പെ​ട്ടെ​ന്ന് 2 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്ന​താ​യി ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 18 ല​ക്ഷ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ത്ത റ​സ്റ്റോ​റ​ന്‍റ് , ഇ​ന്ന് നാ​ല് ശാ​ഖ​ക​ളി​ലേ​ക്ക് വ​ള​ർ​ന്നു ക​ഴി​ഞ്ഞു.

ഒ​രു സാ​ധാ​ര​ണ ചോ​ലെ ഭ​ട്ടൂ​രെ ഓ​ർ​ഡ​ർ ഒ​രു ചെ​റി​യ റ​സ്റ്റോ​റ​ന്‍റി​ന്‍റെ​യും അ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ജീ​വി​തം ത​ന്നെ​യാ​ണ് മാ​റ്റി​മ​റി​ച്ച​ത്.

Related posts

Leave a Comment