അ​ഴി​ച്ചു​പ​ണി തു​ട​ർ​ന്ന് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്; മോ​ഹി​ത് ശ​ർ​മ ബൗ​ളിം​ഗ് കോ​ച്ച്

ചെ​ന്നൈ: പ​രി​ശീ​ല​ക നി​ര​യി​ൽ അ​ഴി​ച്ചു​പ​ണി തു​ട​ർ​ന്ന് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. പു​തി​യ പ​രി​ശീ​ല​ക​നാ​യി സ​ഹീ​ർ ഖാ​നെ നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ, മു​ൻ ഇ​ന്ത്യ​ൻ പേ​സ​ർ മോ​ഹി​ത് ശ​ർ​മ​യെ ടീ​മി​ന്‍റെ പു​തി​യ ബൗ​ളിം​ഗ് കോ​ച്ചാ​യി നി​യ​മി​ക്കു​മെ​ന്ന് സി​എ​സ്കെ സി​ഇ​ഒ കാ​ശി വി​ശ്വ​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി.

സ​ഹീ​ർ ഖാ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് മോ​ഹി​തി​നെ ബൗ​ളിം​ഗ് കോ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് 38-കാ​ര​നാ​യ മോ​ഹി​ത് ശ​ർ​മ പ്രൊ​ഫ​ഷ​ണ​ൽ ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ലെ ബൗ​ളിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റ് എ​റി​ക് സി​മ്മ​ൺ​സി​ന് പ​ക​ര​മാ​ണോ മോ​ഹി​ത് എ​ത്തു​ന്ന​ത് എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

ബാ​റ്റിം​ഗ് കോ​ച്ച് മൈ​ക്ക​ൽ ഹ​സി ഓ​സ്ട്രേ​ലി​യ​ൻ ദേ​ശീ​യ ടീ​മി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​ൽ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ന്‍റെ കാ​ര്യ​ത്തി​ലും ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കും.

Related posts

Leave a Comment