പാ​ല​ക്കാ​ട്ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ര​ണം: മാ​താ​വ് ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു കു​ട്ടി​ക​ളെ കു​ളി​മു​റി​യി​ലെ വെ​ള്ള​ത്തൊ​ട്ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​മ്മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലി​സ്. മാ​താ​വ് നി​വേ​ദ്യ​യെ ആ​ണ് പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മാ​താ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. വ​ട​ക​ര​പ്പ​തി പ​ഴ​ണി​യാ​ർ​പാ​ള​യം മ​ണ​ൽ​ക്കാ​ട് ജോ​ൺ​കു​മാ​റി​ന്‍റെ​യും നി​വേ​ദ്യ​യു​ടെ​യും മ​ക്ക​ളാ​യ ജെ​നി​ഫ​ർ ജൂ​ലി​യ​റ്റ് (അ​ഞ്ച്), റോ​ബി​ൻ ക്രി​സ്‌​റ്റി​ഫ​ർ (മൂ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലാ​ണ് നി​വേ​ദ്യ​യെ പൊ​ലി​സ് ക​സ്റ്റി​ഡ​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30-ന് ​മേ​നോ​ൻ​പാ​റ കൂ​രാ​ങ്കാ​ട്ടി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം. വി​റ​കു​വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യ ജോ​ൺ​കു​മാ​റും കു​ടും​ബ​വും ര​ണ്ടു​മാ​സം മു​ൻ​പാ​ണ് കൂ​രാ​ങ്കാ​ട്ടി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജോ​ൺ​കു​മാ​ർ പ​ണി​ക്കു​പോ​യി. നി​വേ​ദ്യ​യും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

വീ​ടി​നു മു​ൻ​വ​ശ​ത്ത് പ​ണി​ചെ​യ്‌​തു​കൊ​ണ്ടി​രു​ന്ന നി​വേ​ദ്യ ഏ​റെ നേ​ര​മാ​യി കു​ട്ടി​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചു. സ​മീ​പ​വീ​ടു​ക​ളി​ലു​ൾ​പ്പെ​ടെ പോ​യി നോ​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്തെ കു​ളി​മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും തൊ​ട്ടി​യി​ലെ വെ​ള്ള​ത്തി​ൽ ച​ല​ന​മ​റ്റു കി​ട​ക്കു​ന്ന​തു ക​ണ്ട​തെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

നി​വേ​ദ്യ​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ൾ മ​രി​ച്ചു. മേ​നോ​ൻ​പാ​റ ഗ​വ. യു.​പി. സ്‌​കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ ജെ​നി​ഫ​ർ ജൂ​ലി​യ​റ്റ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി സ്‌​കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല.

Related posts

Leave a Comment