എ​ല്ലാ​രു​ടെ​യും പ്ര​ശ്നം ഇ​താ​ണ്, സ്വ​യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ൽ ജീ​വി​ക്കാ​ൻ മ​റ​ന്നു പോ​കു​ന്നു: വൈ​റ​ലാ​യി സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പ്

ഭാ​വി​യി​ൽ മി​ക​ച്ചൊ​രാ​ളാ​യി മാ​റാ​നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹ​ത്തി​ലും ശ്ര​മ​ങ്ങ​ളി​ലും മു​ഴു​കി മ​നു​ഷ്യ​ർ നി​ല​വി​ലു​ള്ള ജീ​വി​ത​ത്തെ​യും സ​ന്തോ​ഷ​ങ്ങ​ളെ​യും മ​റ​ന്നു​പോ​കു​ന്നു​വെ​ന്ന നി​രീ​ക്ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. സി​മ്രാ​ൻ സ​ച്ച്ദേ​വ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച വൈ​കാ​രി​ക​മാ​യ കു​റ​പ്പാ​ണ് ഇ​പ്പോ​ൾ നെ​റ്റി​സ​ൺ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്വ​യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഇ​ന്ന​ത്തെ സ്വ​ന്തം അ​വ​സ്ഥ​യി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സി​മ്രാ​ൻ സ​ച്ച്ദേ​വ​യു​ടെ പോ​സ്റ്റ്.

“നാം ​എ​പ്പോ​ഴും എ​ന്തി​നെ​ങ്കി​ലു​മൊ​ക്കെ വേ​ണ്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. കൂ​ടു​ത​ൽ ബു​ദ്ധി​മാ​നാ​കാ​ൻ, വി​ജ​യി​ക്കാ​ൻ, ആ​ക​ർ​ഷ​ക​നാ​കാ​ൻ, കൂ​ടു​ത​ൽ അ​ച്ച​ട​ക്ക​മു​ള്ള​വ​നാ​കാ​ൻ നാം ​നി​ര​ന്ത​രം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​രു നി​ശ്ചി​ത ല​ക്ഷ്യ​ത്തി​ൽ എ​ത്തി​യാ​ൽ ശാ​ന്ത​മാ​യി ജീ​വി​തം ആ​സ്വ​ദി​ക്കാ​മെ​ന്ന് നാം ​ന​മ്മെ​ത്ത​ന്നെ വി​ശ്വ​സി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ ആ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​മ്പോ​ൾ അ​ടു​ത്ത​ത് മു​ന്നി​ൽ വ​രും. ന​മ്മ​ളേ​ക്കാ​ൾ മി​ടു​ക്ക​നാ​യ മ​റ്റൊ​രാ​ൾ അ​വി​ടെ​യു​ണ്ടാ​കും. ജീ​വി​തം സ്വ​യം തെ​ളി​യി​ക്കാ​നു​ള്ള അ​വ​സാ​നി​ക്കാ​ത്ത ഒ​രോ​ട്ട​മാ​യി മാ​ത്രം മാ​റി​പ്പോ​കു​ന്നു,” – സി​മ്രാ​ൻ കു​റി​ച്ചു.

ഭാ​വി​യെ​ക്കു​റി​ച്ച് വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ൾ വെ​ച്ചു​പു​ല​ർ​ത്തു​മ്പോ​ൾ ത​ന്നെ വ​ർ​ത്ത​മാ​ന​കാ​ല​ത്ത് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ സി​മ്രാ​ൻ ചി​ല നി​ർ​ദ്ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ക്കു​ന്നു. കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു തു​ട​ങ്ങു​ന്ന ഘ​ട്ട​ത്തി​ൽ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ താ​ഴെ​യാ​ണെ​ന്ന അ​പ​ക​ർ​ഷ​താ​ബോ​ധം ഒ​ഴി​വാ​ക്കു​ക.

ക​ഴി​വു​ള്ള​വ​രെ ക​ണ്ട് സ്വ​യം ചെ​റു​താ​കാ​തെ അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക. ഓ​രോ ചെ​റി​യ പു​രോ​ഗ​തി​യും ആ​ഘോ​ഷി​ക്കു​ക, നേ​ട്ടം കൈ​വ​രി​ച്ച ഉ​ട​ൻ ത​ന്നെ അ​ടു​ത്ത ല​ക്ഷ്യ​ത്തി​ലേ​ക്ക് പാ​ഞ്ഞു​പോ​കാ​തി​രി​ക്കു​ക.

“നാം ​കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത് ന​മ്മു​ടെ ജീ​വി​ത​മാ​ണ്, അ​തു​കൊ​ണ്ട് ത​ന്നെ അ​ത് കെ​ട്ടി​പ്പ​ടു​ക്കു​ന്ന പ്ര​ക്രി​യ​യും നാം ​ആ​സ്വ​ദി​ക്കാ​ൻ പ​ഠി​ക്ക​ണം. ന​മ്മ​ൾ പൂ​ർ​ണ​ര​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ളാ​ൻ ന​മ്മെ​ത്ത​ന്നെ അ​നു​വ​ദി​ക്കു​ക,” സി​മ്രാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഈ ​പോ​സ്റ്റി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. “നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ നി​ങ്ങ​ൾ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ അ​പൂ​ർ​ണ​നാ​ണെ​ന്ന് അ​ർ​ത്ഥ​മാ​ക്കു​ന്നി​ല്ല” എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​പ്പോ​ൾ, മ​നഃ​ശാ​സ്ത്ര​ത്തി​ൽ ഇ​തി​നെ ‘അ​റൈ​വ​ൽ ഫാ​ല​സി’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് മ​റ്റൊ​രു വ്യ​ക്തി ചൂ​ണ്ടി​ക്കാ​ട്ടി (ഒ​രു ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്നാ​ൽ മാ​ത്ര​മേ സ​ന്തോ​ഷം ല​ഭി​ക്കൂ എ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണി​ത്).

 

 

Related posts

Leave a Comment