സിപിആർ എപ്പോൾ, എങ്ങനെ..?

ഒ​രു വ്യ​ക്തി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​യ്ക്കു​ക​യോ ര​ക്തം ഫ​ല​പ്ര​ദ​മാ​യി പ​മ്പ് ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ ര​ക്ത​ചം​ക്ര​മ​ണം നി​ല​നി​ർ​ത്തു​ന്ന​തി​നും സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ൾ​ക്ക് ഓ​ക്‌​സി​ജ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് കാ​ർ​ഡി​യോ ​പ​ൾ​മ​ണ​റി റെ​സ​സി​റ്റേ​ഷ​ൻ(സി​പി​ആ​ർ) ന​ൽ​കു​ന്ന​ത്.

സി​പി​ആ​ർ എപ്പോൾ?

  1. രോ​ഗി കി​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ചു​റ്റു​പാ​ട് മ​ന​സി​ലാ​ക്കു​ക. ഷോ​ക്കേ​റ്റ് കി​ട​ക്കു​ക​യാ​ണോ മ​ദ്യ​പി​ച്ചു കി​ട​ക്കു​ക​യാ​ണോ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കു​ക
  2. അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി രോ​ഗി​യു​ടെ മു​ന്നി​ൽ നി​ന്ന് ഇ​രു​തോ​ളു​ക​ളി​ലും ത​ട്ടി ഉ​ച്ച​ത്തി​ൽ വി​ളി​ക്കു​ക (3 പ്രാ​വ​ശ്യം).
  3. പ്ര​തി​ക​ര​ണ​മി​ല്ലെ​ങ്കി​ൽ അ​ടു​ത്തു​ള്ള ആ​രെ​യെ​ങ്കി​ലും സ​ഹാ​യ​ത്തി​നാ​യി വി​ളി​യ്ക്കു​ക​യും ആം​ബു​ല​ൻ​സി​നാ​യി 108 ൽ ​വി​ളി​യ്ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ക
  4. ഹൃ​ദ​യ​മി​ടി​പ്പും പ​ൾ​സും തി​രി​ച്ച​റി​യു​ക. ക​ഴു​ത്തി​ൽ, ശ്വാ​സ​നാ​ള​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്ത് വി​ര​ലു​ക​ൾ അ​മ​ർ​ത്തി തു​ടി​പ്പ് (ക​രോ​ട്ടി​ഡ് പ​ൾ​സ്) പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. നെ​ഞ്ച് ഉ​യ​ർ​ന്ന് താ​ഴു​ന്ന ചെ​റു ച​ല​ന​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​റി​യാ​നാ​യി ച​രി​ഞ്ഞു സൂ​ക്ഷ്‌​മ​മാ​യി നോ​ക്കു​ക. ഉ​ച്ഛ്വാ​സം ക​വി​ളി​ൽ ത​ട്ടു​ന്നു​ണ്ടോ എ​ന്ന് ശ്ര​ദ്ധി​യ്ക്കു​ക.

സി​പി​ആ​ർ ന​ൽ​കു​ന്ന​തെ​ങ്ങ​നെ?

  1. ഹൃ​ദ​യ​മി​ടി​പ്പും പ​ൾ​സും ഇ​ല്ലെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് രോ​ഗി​യ്ക്ക് സി​പിആ​ർ. ന​ൽ​കേ​ണ്ട​താ​ണ്. അ​തി​നാ​യി രോ​ഗി​യെ ഉ​റ​പ്പു​ള്ള ഒ​രു പ്ര​ത​ല​ത്തി​ൽ കി​ട​ത്തു​ക

നെ​ഞ്ചി​ൽ അ​മ​ർ​ത്തു​ന്ന​തി​നാ​യി കൈ​പ്പ​ത്തി​യു​ടെ താ​ഴ​ത്തെ ഭാ​ഗം രോ​ഗി​യു​ടെ നെ​ഞ്ചി​ന്‍റെ മ​ദ്ധ്യ​ഭാ​ഗ​ത്ത് മു​ല​ക്ക​ണ്ണു​ക​ൾ​ക്കി​ട​യി​ൽ (Nipple Line), (അ​താ​യ​ത് നെ​ഞ്ചി​ന്‍റെ അ​ടി​ഭാ​ഗ​ത്തുനി​ന്ന് ര​ണ്ട് വി​ര​ലു​ക​ൾ ചേ​ർ​ത്ത് തി​ര​ശ്ചീ​ന​മാ​യി (Horizontal) പി​ടി​ക്കു​ന്ന അ​ക​ലം) വ​യ്ക്കു​ക.

അ​ടു​ത്ത കൈ ​ആ​ദ്യ​ത്തെ കൈ​യു​ടെ മു​ക​ളി​ൽ കോ​ർ​ത്ത് പി​ടി​ക്കുക. കൈ​മു​ട്ടു​ക​ൾ നി​വ​ർ​ത്തി വ​യ്ക്കു​ക. തോ​ളു​ക​ൾ രോ​ഗി​യു​ടെ നെ​ഞ്ചി​ന് മു​ക​ളി​ൽ വ​രു​ന്ന വി​ധ​ത്തി​ൽ ആ​യി​രി​ക്ക​ണം. തു​ട​ർ​ന്ന് കൈ​ക​ൾ വ​ള​യ്ക്കാ​തെ, നേ​രെ വ​ച്ച്, ശ​രീ​ര​ഭാ​രം ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ലേ​ക്ക് അ​മ​ർ​ത്തു​ക. നെ​ഞ്ച് ഏ​ക​ദേ​ശം 5 സെ​ന്‍റിമീ​റ്റ​ർ താ​ഴ​ണം; എ​ന്നാ​ൽ 6 സെ​ന്‍റിമീ​റ്റ​റി​ൽ കൂ​ട​രു​ത്. ഒ​രു സെ​ക്ക​ൻ​ഡി​ൽ ര​ണ്ട് എ​ന്ന തോ​തി​ൽ 30 പ്രാ​വ​ശ്യം ഉ​ച്ച​ത്തി​ൽ എ​ണ്ണി​ക്കൊ​ണ്ട് അ​മ​ർ​ത്തു​ക. ഓ​രോ അ​മ​ർ​ത്ത​ലി​നുശേ​ഷ​വും നെ​ഞ്ച് പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​യ ശേ​ഷം മാ​ത്ര​മേ വീ​ണ്ടും അ​മ​ർ​ത്താ​വൂ. 30 പ്രാ​വ​ശ്യം വീ​തം 5 ത​വ​ണ ചെ​യ്യു​ക

6 ഹൃ​ദ​യ​മി​ടി​പ്പും പ​ൾ​സും ഉ​ണ്ടോ എ​ന്ന് നോ​ക്കു​ക. ഇ​ല്ലെ​ങ്കി​ൽ സി.​പി.​ആ​ർ. തു​ട​രു​ക (30 പ്രാ​വ​ശ്യം വീ​തം 5 ത​വ​ണ). രോ​ഗി ശ്വ​സി​ക്കു​ന്ന​ത് വ​രെ​യോ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത് വ​രെ​യോ സിപിആർ തു​ട​രു​ക.

വിവരങ്ങൾ- ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം), ആ​രോ​ഗ്യ കേ​ര​ളം മീ​ഡി​യാ വി​ഭാ​ഗം, തി​രു​വ​ന​ന്ത​പു​രം,

Related posts

Leave a Comment