ഹോ​ട്ട​ലി​ൽ ജ​ന്മ​ദി​നാ​ഘോ​ഷം; വേ​റി​ട്ട​താ​ക്കി ചൈ​നീ​സ് റോ​ബോ​ട്ട്; കേ​ക്ക് മു​റി​യി​ലെ​ത്തി​ച്ച ന​വ​സം​വി​ധാ​നം കൗ​തു​ക​മു​ണ​ർ​ത്തു​ന്നു !

ചൈ​ന​യി​ലെ ഷെ​ൻ​ഷെ​ൻ ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച വി​ദേ​ശ​വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ല​ഭി​ച്ച​ത് കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വം. ജ​ന്മ​ദി​ന​ത്തി​ൽ അ​തി​ഥി​യു​ടെ മു​റി​യി​ലേ​ക്ക് റോ​ബോ​ട്ട് വ​ഴി കേ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ന്ന ഹോ​ട്ട​ലി​ന്‍റെ ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഫി​ലി​പ്പോ ഫാ​സി​യോ​ണി എ​ന്ന വ്യ​ക്തി ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ഷെ​ൻ​ഷെ​നി​ലെ ഒ​രു ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ബോ​ട്ട് മു​റി​യി​ലെ​ത്തി​യ​ത്. മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​തെ​യാ​യി​രു​ന്നു കേ​ക്ക് ഡെ​ലി​വ​റി.‌

അ​തി​ഥി​ക​ളു​ടെ ജ​ന്മ​ദി​നം ഹോ​ട്ട​ൽ വാ​സ​ത്തി​നി​ട​യി​ലാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ, ചൈ​നീ​സ് ഫു​ഡ് ഡെ​ലി​വ​റി പ്ലാ​റ്റ്‌​ഫോ​മാ​യ ‘മെ​യ്‌​ചു​വാ​ൻ’ വ​ഴി സി​സ്റ്റം സ്വ​യം കേ​ക്ക് ഓ​ർ​ഡ​ർ ചെ​യ്യും. തു​ട​ർ​ന്ന് ഒ​രു റോ​ബോ​ട്ട് ഈ ​കേ​ക്ക് നേ​രി​ട്ട് മു​റി​യി​ലെ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്യും.

വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ഫ്രൂ​ട്ട് കേ​ക്കു​മാ​യി നി​ൽ​ക്കു​ന്ന റോ​ബോ​ട്ടു​ക​ളെ ക​ണ്ട് താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യെ​ന്നും കു​ട്ടി​ക്കാ​ല​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​യ​തു​പോ​ലെ​യു​ള്ള അ​നു​ഭ​വ​മാ​യി​രു​ന്നു അ​തെ​ന്നും ഫി​ലി​പ്പോ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ കു​റി​ച്ചു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഈ ​അ​ത്ഭു​ത​ത്തെ പ​ല​രും പ്ര​ശം​സി​ച്ച​പ്പോ​ൾ, ഇ​ത്ത​രം യാ​ന്ത്രി​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ​ക്ക് സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യോ സ്നേ​ഹം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ങ്കി​ലും ഷെ​ൻ​ഷെ​ൻ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ അ​തി​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​ധു​നി​ക അ​നു​ഭ​വ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment