സ​ഖാ​വ് പി.​കെ. ഗു​രു​ദാ​സ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ഡോ​ക്യു​മെ​ന്‍റ​റി അ​ണി​യ​റ​യി​ൽ

കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തോ​ടൊ​പ്പം വ​ള​ർ​ന്ന മു​തി​ർ​ന്ന സി​പി​ഐ​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന സ​ഖാ​വ് പി.​കെ. ഗു​രു​ദാ​സ​ന്‍റെ സ​മ​ര​തീ​ക്ഷ്ണ​മാ​യ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ങ്ങു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് “സ​മ​ര​സ​ഖാ​വ് പി.​കെ. ഗു​രു​ദാ​സ​ൻ’. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സം​വി​ധാ​യ​ക​നു​മാ​യ ബി​ജു നെ​ട്ട​റ​യാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ക​യ​ർ തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ വ​ള​ർ​ന്ന് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ല​ളി​ത​ജീ​വി​ത​ത്തി​ന്‍റെ​യും പൊ​രു​തു​ന്ന മ​ന​സോ​ടെ​യു​ള്ള സം​ഘാ​ട​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യ നേ​താ​വാ​ണ് പി.​കെ. ഗു​രു​ദാ​സ​ൻ.

അ​ടി​യ​ന്തി​രാ​വ​സ്ഥ​ക്കാ​ല​ത്തെ ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ, ദീ​ർ​ഘ​കാ​ല​ത്തെ ഒ​ളി​വി​ൽ പാ​ർ​ക്ക​ൽ, അ​വി​ഭ​ക്ത ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ​യും തു​ട​ർ​ന്ന് സി​പി​ഐ​എ​മ്മി​ലെ​യും നി​ർ​ണാ​യ​ക​മാ​യ സം​ഘ​ട​നാ ചു ​മ​ത​ല​ക​ൾ, തൊ​ഴി​ൽ-​എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള മി​ക​ച്ച ഭ​ര​ണ​മി​ക​വ് എ​ന്നി​വ​യെ​ല്ലാം സ​മ​ഗ്ര​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​താ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളും അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഓ​ർ​മ​ക്കു​റി​പ്പു​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ക​രു​ത്തേ​കു​ന്നു. ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കേ​ണ്ട ക​മ്മ്യൂ​ണി​സ്റ്റ് മൂ​ല്യ​ങ്ങ​ളു​ടെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ട​ങ്ങ​ളു​ടെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി​രി​ക്കും ഈ ​ചി​ത്ര​മെ​ന്ന് സം​വി​ധാ​യ​ക​ൻ ബി​ജു നെ​ട്ട​റ വ്യ​ക്ത​മാ​ക്കി.

ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ബാ​ന​ർ-​നെ​ട്ട​റ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സ്, സ്ക്രി​പ്റ്റ്, സം​വി​ധാ​നം-​ബി​ജു നെ​ട്ട​റ, നി​ർ​മാ​ണം-​പി.​എ. സ​മ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സു​ധീ​ർ മം​ഗ​ല​ത്ത്, വി​ൽ​സ​ൺ പെ​രേ​ര, പ്രോ​ജ​ക്ട് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ-​കെ. സേ​തു​മാ​ധ​വ​ൻ, കോ-​പ്രൊ​ഡ്യൂ​സ​ർ-​ടി.​വി. ബാ​ല​ൻ, ഛായാ​ഗ്ര​ഹ​ണം-​രാ​രി​ഷ്, ഗൗ​രി ബി​ജു, ന​രേ​ഷ​ൻ-​പ്രൊ​ഫ. അ​ലി​യാ​ർ, എ​ഡി​റ്റിം​ഗ്-​അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, അ​സോ. ഡ​യ​റ​ക്ട​ർ-​പ​തി കെ. ​നാ​യ​ർ, സൗ​ണ്ട് മി​ക്സിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ-​ദി​നേ​ശ് പ​വി​ത്രേ​ശ്വ​രം, സി​ങ്ക് സൗ​ണ്ട്-​മോ​ഹ​ൻ​കു​മാ​ർ (ചി​ത്രാ​ഞ്ജ​ലി), ക​മ​ന്‍റ​റി റൈ​റ്റ​ർ-​ന​ന്ദ​കു​മാ​ർ ക​ട​പ്പാ​ൾ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജ​യ​ച​ന്ദ്ര​ൻ നെ​ടു​ങ്ങോ​ലം, ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്-​അ​യ്മ​ൻ ഡി​ജി​റ്റ​ൽ സ്‌​റ്റു​ഡി​യോ, തി​രു​വ​ന​ന്ത​പു​രം, ലൊ​ക്കേ​ഷ​ൻ മാ​നേ​ജേ​ഴ്സ്-​ജെ.​വി. കു​റു​പ്പ്, ഗോ​പ​ൻ വി.​എ​സ്., സ്‌​റ്റി​ൽ​സ്-​ജി​ജോ എ​സ്. പ​ര​വൂ​ർ, ജോ​ഷ് തം​ബു​രു, സ​ന്തോ​ഷ് ത​ട്ടാ​മ​ല, പി​ആ​ർ​ഓ-​അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment