നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ അ​പ​ക​ടത്തിലെ പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് തു​ട​ക്കം മു​ത​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന ആക്ഷേപം ശക്തം; ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​ പൊ​ലി​സ്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ അ​പ​ക​ട​ത്തി​ല്‍ പ്ര​തി സു​ഹൈ​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ പൊ​ലി​സ് അ​പേ​ക്ഷ ന​ല്‍​കി. അ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തെ ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച​തി​ന് സു​ഹൈ​ലി​നെ​തി​രെ എ​ക്സൈ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പൊ​ലി​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്‌​ക്ക് സു​ഹൈ​ല്‍ സ​ജീ​വി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മെ​ടു​ക്കും. അ​തി​നി​ടെ പ്ര​തി ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ നാ​ളെ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ഗ​ണി​ക്കും

പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ന്‍ പൊ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്. മൂ​ന്ന് പേ​ര്‍ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട മി​നി കൂ​പ്പ​ര്‍ അ​പ​ട​ക​ത്തി​ല്‍ പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് തു​ട​ക്കം മു​ത​ല്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളെ കൂ​ടാ​തെ സി​പി​എ​മ്മും പൊ​ലി​സി​നെ​തി​രെ ആ​രോ​പ​ണം ക​ടു​പ്പി​ച്ചു. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ആ​ക്ഷേ​പ​ങ്ങ​ളെ​ല്ലാം ത​ള്ളി​യ പൊ​ലി​സ് പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി.

കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന് ഗോ​പി​ക​യു​ടെ കു​ടും​ബം

ക​​​ല്ല​​​ടി​​​ക്കോ​​​ട് (പാ​​​ല​​​ക്കാ​​​ട്): നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ സ്കൂ​​​ട്ട​​​റി​​​ൽ കാ​​​റി​​​ടി​​​ച്ചു മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​പ്ര​​​തി സു​​​ഹൈ​​​ൽ സ​​​ജീ​​​വി​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി മ​​​രി​​​ച്ച ഗോ​​​പി​​​ക​​​യു​​​ടെ കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു. ഗു​​​രു​​​ത​​​ര​​​മാ​​​യ കു​​​റ്റം ചെ​​​യ്തി​​​ട്ടും പ്ര​​​തി​​​യെ ജു​​​വ​​​നൈ​​​ൽ​​​ ഹോ​​​മി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​തി​​​നു പി​​​ന്നി​​​ൽ കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മു​​​ണ്ടോ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ഗോ​​​പി​​​ക​​​യു​​​ടെ പി​​​താ​​​വ് പ്ര​​​ദീ​​​പ്കു​​​മാ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. പ്ര​​​തി കോ​​​ടീ​​​ശ്വ​​​ര​​​നാ​​​ണെ​​​ന്നും മ​​​ക​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്കു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
കേ​​​സി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു സം​​​ശ​​​യം. ‘വാ​​​പ്പ നോ​​​ക്കി​​​ക്കൊ​​​ള്ളും’ എ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. പ്ര​​​തി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന കാ​​​ര്യം എ​​​ഫ്ഐ​​​ആ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തും സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഗോ​​​പി​​​ക​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം അ​​​ങ്ക​​​മാ​​​ലി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം റീ​​​പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തു​​​ക​​​യും ര​​​ക്ത​​​സാം​​പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​തി​​​ലും കു​​​ടും​​​ബം സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ആ​​​ദ്യം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ സാ​​​ന്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കേ​​​ണ്ട​​​ത​​​ല്ലേ. വീ​​​ണ്ടും സാം​​പി​​​ളു​​​ക​​​ൾ എ​​​ടു​​​ത്ത​​​തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. മു​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മ​​​ർ​​​ദമു​​​ള്ള​​​തി​​​നാ​​​ലാ​​​ണു റീ​​​പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്തെ​​​ന്നാ​​​ണു പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞ​​​തെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ആ​​​രോ മു​​​ക​​​ളി​​​ൽ​​​നി​​​ന്ന് സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ പ്ര​​​തി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ മ​​​ന്ത്രി​​​മാ​​​ർ ഇ​​​ട​​​പെ​​​ട്ടെ​​​ന്നു സം​​​ശ​​​യ​​​മു​​​ള്ള​​​താ​​​യും ആ​​​രോ​​​പി​​​ച്ചു. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ പോ​​​ലും ശ​​​രി​​​യാ​​​യി വാ​​​ദി​​​ച്ചോ എ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്. പ​​​ണം​​​കൊ​​​ണ്ടു നേ​​​രി​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ങ്കി​​​ലും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പോ​​​രാ​​​ടി മ​​​ക​​​ൾ​​​ക്കു നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും കു​​​ടും​​​ബം വ്യ​​​ക്ത​​​മാ​​​ക്കി.

ഗോ​​​പി​​​ക​​​യ്ക്കെ​​​തി​​​രേ അ​​​പ​​​വാ​​​ദ​​​പ്ര​​​ചാ​​​ര​​​ണം
ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി നേ​​​താ​​​വ് ശ​​​ശി​​​ക​​​ല ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള​​​വ​​​ർ ഗോ​​​പി​​​ക​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും ​എ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ മ​​​ക​​​ളു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തെ ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്നു.
കു​​​ടും​​​ബ​​​ത്തോ​​​ടും മ​​​ക​​​ളോ​​​ടും മാ​​​നു​​​ഷി​​​ക​​​മാ​​​യ മ​​​ര്യാ​​​ദ പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും രാ​​ഷ്‌​​ട്രീ​​​യ​​​ നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്നും കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ശ​​​ശി​​​ക​​​ല ന​​​ട​​​ത്തി​​​യ​​​താ​​​യി പ​​​റ​​​യു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പടെ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു. മു​​​സ്‌​​ലിം യു​​​വാ​​​വി​​​നൊ​​​പ്പം ഹി​​​ന്ദു പെ​​​ണ്‍​കു​​​ട്ടി പോ​​​യ​​​തെ​​​ന്തി​​​നെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് അ​​​ങ്ങേ​​​യ​​​റ്റം മോ​​​ശ​​​മാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും കു​​​ടും​​​ബം വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

Leave a Comment