യു​വാ​വ് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ട​ക്കി വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി; ഛഠ് ​പൂ​ജ​യ്ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണം

ഛഠ് ​പൂ​ജ​യോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ട്ടി​ലേ​ക്ക് വി​മാ​ന​ത്തി​ൽ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ വാ​ക്കു പാ​ലി​ക്കാ​ൻ ഒ​രു മാ​സ​ത്തെ മു​ഴു​വ​ൻ ശ​മ്പ​ള​വും മു​ട​ക്കി ബി​ഹാ​ർ സ്വ​ദേ​ശി. ബി​ഹാ​ർ ന​ള​ന്ദ ജി​ല്ല​ക്കാ​ര​നാ​യ ശ​ത്രു​ഘ്ൻ കു​മാ​റാ​ണ് ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തിന്‍റെ ഫ​ലം സ്വ​ന്തം നാ​ട്ടി​ലെ സ​ന്തോ​ഷ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ശ​ത്രു​ഘ്ന്‍റെ വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ മ​ട​ക്കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. താ​ൻ നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ വാ​ക്കു​പാ​ലി​ക്കാ​നാ​ണ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് വി​മാ​ന​ത്തി​നു​ള്ളി​ൽ വെ​ച്ച് എ​യ​ർ​ഹോ​സ്റ്റ​സിന്‍റെ ​ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

‘ഐ ​ല​വ് ബൊ​ങ്കാ​യ്ഗാ​വ്’ എ​ന്ന ഇ​ൻ​സ്റ്റാ​ഗാം പേ​ജി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, വി​മാ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് ചു​റ്റും നോ​ക്കി പു​ഞ്ചി​രി​ക്കു​ന്ന ശ​ത്രു​ഘ്നെ കാ​ണാം. ഒ​രു യു​വ തൊ​ഴി​ലാ​ളി​യാ​യ അ​ദ്ദേ​ഹം ത​ന്‍റെ ഒ​രു മാ​സ​ത്തെ സ​മ്പാ​ദ്യം മു​ഴു​വ​ൻ വി​മാ​ന ടി​ക്ക​റ്റി​നാ​യി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ടി​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രും യൂ​ട്യൂ​ബ​ർ​മാ​രും അ​ദ്ദേ​ഹ​ത്തെ തേ​ടി ഗ്രാ​മ​ത്തി​ലെ​ത്തു​ക​യും അ​ഭി​മു​ഖ​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​തീ​രു​മാ​ന​ത്തെ നി​ര​വ​ധി പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​കൂ​ലി​ച്ചു. താ​ൻ ക​ഷ്ട​പ്പെ​ട്ട് ഉ​ണ്ടാ​ക്കി​യ പ​ണം എ​ങ്ങ​നെ ചെ​ല​വ​ഴി​ക്ക​ണം എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ത്രം കാ​ര്യ​മാ​ണെ​ന്നും, മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ ആ​ളു​ക​ൾ സ്വ​ന്തം സ്വ​പ്ന​ങ്ങ​ൾ പി​ന്തു​ട​രു​ക​യാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

 

Related posts

Leave a Comment