ട്രെ​യി​നി​ൽ മൊ​ബൈ​ൽ മോഷണം: യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ നി​ന്ന് 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​യാ​ൾ ആർപിഎഫിന്‍റെ ​പി​ടി​യി​ൽ. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ൽ നി​ന്ന് 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​യെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും ഇ​ന്‍റ​ലി​ജ​ൻ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മി​ഥു​ൻ ധാ​ലി (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പി​റ്റ് ലൈ​ൻ ന​മ്പ​ർ 3-ൽ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ന്റെ എ​സ്-3 കോ​ച്ചി​ൽ നി​ന്നാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി അ​മ​ൽ പ്ര​കാ​ശി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​മോ​ഷ​ണം പോ​യ 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment