ക​ല്ലു​ക​ള്‍​ക്കി​ട​യി​ല്‍ ന​ഷ്ട​പ്പെ​ട്ട ഇ​യ​ര്‍​ബ​ഡ് ക​ണ്ടു​പി​ടി​ച്ച് ചാ​റ്റ്ജി​പി​ടി; അ​മ്പ​ര​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ

വെ​ളു​ത്ത ക​ല്ലു​ക​ള്‍​ക്കി​ട​യി​ല്‍ ന​ഷ്ട​പ്പെ​ട്ട ചെ​റി​യൊ​രു വെ​ളു​ത്ത ഇ​യ​ര്‍​ബ​ഡ്, ഫോ​ട്ടോ​ക​ള്‍ പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​ക്കൊ​ടു​ത്ത് ചാ​റ്റ്ജി​പി​ടി. 10 മി​നി​റ്റോ​ളം ക​ല്ലു​ക​ള്‍​ക്കി​ട​യി​ല്‍ പ​ര​തി​യി​ട്ടും ഇ​യ​ര്‍​ബ​ഡ് ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഒ​രു യു​വാ​വ് സ​ഹാ​യ​ത്തി​നാ​യി ചാ​റ്റ്ജി​പി​ടി​യെ സ​മീ​പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​ര്‍​ക്കി​ല്‍ നി​ന്ന് മ​ക​നോ​ടൊ​പ്പം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മ​ക​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ യു​വാ​വി​ന്‍റെ ഹൂ​ഡി​യു​ടെ പോ​ക്ക​റ്റി​ല്‍ നി​ന്നു ഇ​യ​ര്‍​ബ​ഡ് കേ​സ് താ​ഴെ വീ​ണു തു​റ​ന്നു​പോ​കു​ക​യും, അ​തി​ലു​ണ്ടാ​യി​രു​ന്ന ഇ​ട​ത്തെ ഇ​യ​ര്‍​ബ​ഡ് ക​ല്ലു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്തു. വെ​ളു​ത്ത ക​ല്ലു​ക​ളും വെ​ളു​ത്ത ഇ​യ​ര്‍​ബ​ഡും ഒ​രേ​പോ​ലെ​യാ​യ​തി​നാ​ല്‍ സൂ​ര്യ​ന​സ്ത​മി​ക്കു​ന്ന ആ ​സ​മ​യ​ത്ത് അ​ത് ക​ണ്ടെ​ത്തു​ക ഏ​റെ പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു.

ഒ​ടു​വി​ല്‍, നി​ര​ന്ത​ര​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഫ​ലം കാ​ണാ​തെ വ​ന്ന​പ്പോ​ള്‍ യു​വാ​വ് ത​ന്‍റെ സ്മാ​ര്‍​ട്ട്‌​ഫോ​ണി​ല്‍ ഫോ​ട്ടോ​ക​ള്‍ പ​ക​ര്‍​ത്തി ചാ​റ്റ്ജി​പി​ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യ്ക്കാ​യി അ​ല്‍​പ്പം കൂ​ടി അ​ടു​ത്തു​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ അ​യ​ക്കാ​ന്‍ ചാ​റ്റ്ജി​പി​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും, യു​വാ​വ് അ​തു​പോ​ലെ ചെ​യ്യു​ക​യും ചെ​യ്തു. ചി​ത്രം ല​ഭി​ച്ച് ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍​ത്ത​ന്നെ ഇ​യ​ര്‍​ബ​ഡ് കി​ട​ക്കു​ന്ന കൃ​ത്യ​മാ​യ സ്ഥ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി ചാ​റ്റ്ജി​പി​ടി തി​രി​കെ ന​ല്‍​കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ ഈ ​അ​നു​ഭ​വം യു​വാ​വ് റെ​ഡ്ഡി​റ്റി​ല്‍ പ​ങ്കു​വെ​ച്ച​തോ​ടെ സം​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി. വ​ലി​യ കാ​ര്യ​ങ്ങ​ള്‍​ക്കും ര​ച​ന​ക​ള്‍​ക്കും ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കും മാ​ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചാ​റ്റ്‌​ബോ​ര്‍​ട്ടു​ക​ള്‍​ക്ക് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ ചെ​റി​യ പ്ര​ശ്ന​ങ്ങ​ള്‍ പോ​ലും പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ന്നു​വെ​ന്നാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. എ​ങ്കി​ലും, ചി​ത്ര​ങ്ങ​ളു​ടെ വ്യ​ക്ത​ത​യും വെ​ളി​ച്ച​വു​മൊ​ക്കെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ നി​ര്‍​ണായ​ക​മാ​ണെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Related posts

Leave a Comment