ഇ​ന്ന് തു​ലാ​പ്പ​ത്ത്: മ​ല​ബാ​റി​ൽ ഇ​നി തെ​യ്യാ​ട്ട​ക്കാ​ലം

ക​ണ്ണൂ​ർ: ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം തു​ലാം പ​ത്താ​യ ഇ​ന്നോ​ടെ ഓ​ല​ച്ചൂ​ട്ടി​ന്‍റെ​യും ചെ​ണ്ട​യു​ടെ​യും താ​ള​ത്തി​ൽ മു​ഖ​ത്തെ​ഴു​ത്തോ​ടെ ഉ​ത്ത​ര​മ​ല​ബാ​റി​ലെ കാ​വു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ കെ​ട്ടി​യാ​ട​ലു​ക​ളോ​ടെ സ​ജീ​വ​മാ​കും. കൊ​ള​ച്ചേ​രി ചാ​ത്ത​ന്പ​ള്ളി വി​ഷ​ക​ണ്ഠ​ൻ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ന​ട​ക്കു​ന്ന പു​ത്ത​രി​യു​ത്സ​വ​ത​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​മ​ല​ബാ​റി​ലെ കാ​വു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും തെ​യ്യ​ക്കാ​ല​ത്തി​ന് തു​ട​ക്ക​മാ​കു​ക.

ദേ​വ​താ സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കൊ​പ്പം ജാ​തീ​യ​മാ​യ പ​ക​യു​ടെ​യും വൈ​രാ​ഗ്യ​ത്തി​ന്‍റെ​യും ഫ​ല​മാ​യി മേ​ലാ​ള സ​മൂ​ഹം ഇ​ല്ലാ​യ്മ ചെ​യ്ത പി​ന്നാ​ക്ക​ക്കാ​രും ദൈ​വ​ക്ക​രു​വാ​യി മാ​റു​ന്നു​വെ​ന്ന​താ​ണ് തെ​യ്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ജാ​തീ​യ​ത കൊ​ടി​കു​ത്തി​വാ​ണി​രു​ന്ന കാ​ല​ത്തും ദൈ​വ​ക്ക​രു​മാ​യ പി​ന്നാ​ക്ക​ക്കാ​ര​ന്‍റെ തെ​യ്യ​ത്തി​ൽ​നി​ന്ന് സ​വ​ർ​ണ​രും അ​നു​ഗ്ര​ഹം വാ​ങ്ങാ​നെ​ത്തി​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

വൈ​ഷ്ണ​വ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ്ണു​മൂ​ർ​ത്തി, തീ​യ്യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട മാ​ണ്ട​പ്പ​ൻ ചേ​ക​വ​രു​ടെ ജീ​വി​ത​വും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​തി​വ​ന്നൂ​ർ വീ​ര​ൻ, വാ​ണി​യ സ​മു​ദാ​യ​ത്തി​ന്‍റെ കു​ല ദേ​വ​ത​യാ​യ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി, നാ​ത്തൂ​ൻ​മാ​രു​ടെ അ​സൂ​യ​യി​ലും കു​ശു​ന്പി​ലും സ​ഹോ​ദ​ര​ൻ​മാ​രാ​ൽ മ​ക്ക​ൾ​ക്കൊ​പ്പം കൊ​ല്ല​പ്പെ​ട്ട ക​ടാ​ങ്കോ​ട്ട് മാ​ക്ക​വും മ​ക്ക​ളും, ജാ​തി​വ്യ​വ​സ്ഥ​യ്ക്കും അ​സ​മ​ത്വ​ങ്ങ​ൾ​ക്കു​മെ​തി​രേ ചോ​ദ്യ​വു​മാ​യി ശ​ങ്ക​രാ​ച​ര്യ​രോ​ട് നി​ങ്ക​ളെ കൊ​ത്തി​യാ​ലും ചോ​ര​യ​ല്ലേ ചൊ​വ്വ​രേ, ഞ​ങ്ങ​ളെ കൊ​ത്തി​യാ​ലും ചോ​ര​യ​ല്ലേ ചൊ​വ്വ​രേ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി എ​ല്ലാ​വ​രും മ​നു​ഷ്യ​രാ​ണെ​ന്ന് സ​മ​ർ​ഥി​ച്ച പു​ല​യ​സ​മു​ദാ​യാം​ഗ​ത്തി​ന്‍റെ പൊ​ട്ട​ൻ തെ​യ്യം, ക​ണ്ട​നാ​ർ കേ​ള​ൻ തെ​യ്യം, തീ​ച്ചാ​മു​ണ്ഡി എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്രാ​ദേ​ശി​ക​മാ​യി പോ​ലും നി​ര​വ​ധി തെ​യ്യ​ക്കോ​ല​ങ്ങ​ൾ ഉ​ത്ത​ര​മ​ല​ബാ​റി​ൽ കെ​ട്ടി​യാ​ടും.

അ​ന്യ​മ​ത​സ്ഥ​ർ പോ​ലും തെ​യ്യ​മാ​യി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​പ്പി​ള​ച്ചാ​മു​ണ്ഡി, മു​ക്രി​ത്തെ​യ്യം, ആ​ലി​ത്തെ​യ്യം, ഉ​മ്മ​ച്ചി​ത്തെ​യ്യം മു​ത​ലാ​യ ഇ​വ​യി​ൽ ചി​ല​താ​ണ്. മേ​യ് മാ​സ​ത്തി​നൊ​ടു​വി​ലോ ജൂ​ൺ ആ​ദ്യ​വാ​ര​മോ ന​ട​ക്കു​ന്ന വ​ള​പ​ട്ട​ണം ക​ള​രി​വാ​തു​ക്ക​ൽ ഭ​ഗ​വ​തി​യു​ടെ ക​ളി​യാ​ട്ട​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​മ​ല​ബാ​റി​ൽ തെ​യ്യ​ക്കാ​ല​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കു​ക.

Related posts

Leave a Comment