72-ാം മി​നി​റ്റി​ൽ തു​ട​ക്കം, 84-ാം മി​നി​റ്റി​ൽ ര​ണ്ടാം ഗോ​ൾ; ല​യോ​ണെ വീ​ഴ്ത്തി പി​എ​സ്ജി

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ ഒ​ളിം​പി​ക് ല​യോ​ണി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി പാ​രി​സ് സെ​ന്‍റ് ജെ​ർ​മെ​യ്ൻ (പി​എ​സ്ജി). തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം പ​കു​തി​യി​ൽ നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ​യാ​ണ് പി​എ​സ്ജി വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

72-ാം മി​നി​റ്റി​ൽ സെ​ന്നി മ​യൂ​ലു​വാ​ണ് പി​എ​സ്ജി​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 84-ാം മി​നി​റ്റി​ൽ മൈ​ക്ക ഗോ​ഡ്സ് ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി. ഇ​തോ​ടെ ല​യോ​ണി​ന് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ൽ​കാ​തെ പി​എ​സ്ജി വി​ജ​യം സ്വ​ന്ത​മാ​ക്കി.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​യു​ടെ പോ​യി​ന്‍റ് നേ​ട്ടം 17 ആ​യി ഉ​യ​ർ​ന്നു. ലീ​ഗ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ടീം ​നി​ല​നി​ർ​ത്തി.

Related posts

Leave a Comment