എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കു​മെ​തി​രാ​യി പ്ര​തി​ഷേ​ധം: ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ റാ​ലി

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കു​മെ​തി​രാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ സ​ഖ്യം ന​ട​ത്തു​ന്ന മ​ഹാ​റാ​ലി ഇ​ന്ന് ന​ട​ക്കും. ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ 12 മ​ണി​ക്ക് ആ​ണ് റാ​ലി.’

കൊ​ണാ​ട്ട് പ്ലേ​സി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി രാം​ലീ​ല മൈ​താ​നി​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ശ​നി​യാ​ഴ്ച ത​ന്നെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്.
‌
റാ​ലി​യി​ൽ10 ല​ക്ഷം പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് ഒ​രു​ക്ക​ങ്ങ​ളെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. 18,000 പേ​രെ റാ​ലി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് സി​പി​എം രാ​ജ്യ​സ​ഭാ എം​പി ജോ​ൺ ബ്രി​ട്ടാ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം മ​ഴ​യെ തു​ട​ർ​ന്ന് രാം​ലീ​ല മൈ​താ​നി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. ന​ന​ഞ്ഞ മ​ണ്ണി​ൽ തു​ണി​വി​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment