റെ​സ്റ്റോ​റ​ന്‍റി​ൽ അ​പൂ​ർ​വ്വ സം​ഭ​വം: ബേ​സി​ൻ അ​ടു​ത്തു​ള്ള​പ്പോ​ൾ ഡൈ​നിം​ഗ് ടേ​ബി​ളി​ന് അ​രി​കി​ൽ കൈ ​ക​ഴു​കി ഉ​പ​ഭോ​ക്താ​വ്; വീ​ഡി​യോ വൈ​റ​ൽ

തൊ​ട്ട​ടു​ത്ത് കൈ ​ക​ഴു​കാ​നു​ള്ള വാ​ഷ് ബേ​സി​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ഡൈ​നിം​ഗ് ടേ​ബി​ളി​ന് അ​രി​കി​ൽ വെ​ച്ച് കൈ ​ക​ഴു​കി​യ ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​ന് വ​ഴി​വെ​ക്കു​ന്നു. സിം​ഗ​പ്പൂ​രി​ലെ ‘ഡി ​സി​ഗ്നേ​ച്ചേ​ഴ്സ്’ (DK Signatures) എ​ന്ന റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

റെ​സ്റ്റോ​റ​ന്‍റ് അ​ധി​കൃ​ത​ർ ത​ന്നെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഉ​പ​ഭോ​ക്താ​വി‌‌​ന്‍റെ ഈ ​അ​സാ​ധാ​ര​ണ പ്ര​വ​ർ​ത്തി ദൃ​ശ്യ​മാ​കു​ന്ന​ത്. ഭ​ക്ഷ​ണ​മേ​ശ​യ്ക്ക് സ​മീ​പം നി​ന്ന് ഇ​യാ​ൾ കൈ​യി​ലേ​ക്ക് വെ​ള്ള​മൊ​ഴി​ച്ചു ക​ഴു​കു​മ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ക​ഴു​കി​യ വെ​ള്ളം മു​ഴു​വ​ൻ റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ത​റ​യി​ലേ​ക്ക് പ​ട​ർ​ന്നൊ​ഴു​കു​ക​യും ചെ​യ്തു.

മേ​ശ​യ്ക്ക് ചു​റ്റും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് റെ​സ്റ്റോ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​ൻ മോ​പ്പു​മാ​യി എ​ത്തി ത​റ തു​ട​ച്ചു വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി. ജീ​വ​ന​ക്കാ​ര​ൻ ക​ഷ്ട​പ്പെ​ട്ട് ത​റ തു​ട​യ്ക്കു​മ്പോ​ഴും ഇ​തൊ​ന്നും വ​ക​വെ​ക്കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ത് ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

“ഞ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് വാ​ഷ് ബേ​സി​നും പി​ൻ​വ​ശ​ത്ത് ശൗ​ചാ​ല​യ​വും ല​ഭ്യ​മാ​ണ്. കൈ ​ക​ഴു​കു​ന്ന​തി​നാ​യി സോ​പ്പും ടി​ഷ്യൂ​വും ന​ൽ​കി​യി​ട്ടു​ണ്ട്. സീ​ഫു​ഡും മ​റ്റും കൈ​കൊ​ണ്ട് ക​ഴി​ച്ച ശേ​ഷം കൈ ​ക​ഴു​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ഡൈ​നിം​ഗ് ടേ​ബി​ളു​ക​ൾ അ​തി​നു​ള്ള സ്ഥ​ല​മ​ല്ല.”- റെ​സ്റ്റോ​റ​ന്‍റ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഡൈ​നിം​ഗ് ടേ​ബി​ളി​ന് അ​രി​കി​ൽ വെ​ച്ച് കൈ ​ക​ഴു​കു​ന്ന​ത് ത​റ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് ആ​ളു​ക​ൾ വ​ഴു​തി വീ​ഴാ​നു​ള്ള അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും, ശു​ചി​ത്വ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും റെ​സ്റ്റോ​റ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​ടി​സ്ഥാ​ന​പ​ര​മാ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളും ജീ​വ​ന​ക്കാ​രോ​ടു​ള്ള മ​ര്യാ​ദ​യും പാ​ലി​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് റെ​സ്റ്റോ​റ​ന്‍റ് അ​ധി​കൃ​ത​ർ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment