നടൻ ദിലീപിന്റെ മകൾ മീനാക്ഷി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയുടത്തുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സാരിയിലെ റീലിനൊപ്പം ‘കാറ്റിനൊപ്പം കവിതയും’ എന്ന അടിക്കുറിപ്പും മീനാക്ഷി വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
മീനാക്ഷിയുടെ ചിരി അതിമനോഹരമായിട്ടുണ്ട് വീഡിയോയിൽ. മീനാക്ഷി അമ്മ മഞ്ജുവിനെ പോലെയുണ്ടെന്നും അതേ ശാലീനതയുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. ഇതോടൊപ്പം മീനാക്ഷി ഉടൻ സിനിമയിലേക്ക് എത്തണമെന്നും ആരാധകർ പറയുന്നുണ്ട്.
പ്രഫഷൻ കൊണ്ട് ഡോക്ടറാണെങ്കിലും മോഡലിംഗിലും നൃത്തത്തിലും സജീവമാണ് മീനാക്ഷി. സുഹൃത്തും നടിയുമായ നമിതയുടെ സാരീ ബ്രാൻഡിന്റെ മോഡലായും മീനാക്ഷി ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സംരഭമായ ‘ലക്ഷ്യ’ക്ക് വേണ്ടിയും മീനാക്ഷി മോഡലായി എത്താറുണ്ട്. മെഡിക്കൽ ബിരുദപഠനം കഴിഞ്ഞ് കുറച്ചുനാൾ പ്രാക്ടീസ് ചെയ്ത മീനാക്ഷി ഉപരിപഠനാർഥം യുകെയില്‍ പോയിരുന്നു.
