ഇ​ല​ക്‌​ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു തി​രി​ച്ച​ടി: വി​പ​ണി​വി​ഹി​തം വ​ർ​ധി​പ്പി​ച്ച് പ​ര​മ്പ​രാ​ഗ​ത വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ

മും​ബൈ: രാ​ജ്യ​ത്തെ ഇ​ല​ക്‌​ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്പാ​ദ​ന ശേ​ഷി വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​മ്പ​നി, ബ​ജാ​ജ് ഓ​ട്ടോ, ഹീ​റോ മോ​ട്ടോ​കോ​ർ​പ്പ്. 2027-28 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യോ​ടെ പ്ര​തി​വ​ർ​ഷം 10 ല​ക്ഷം വീ​തം ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ് ഈ ​മൂ​ന്നു മു​ൻ​നി​ര ക​മ്പ​നി​ക​ളും ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ന്പ് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ഭ​രി​ച്ചി​രു​ന്ന ഇ​വി വി​പ​ണി​യു​ടെ 60 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ഹി​ത​വും ഇ​പ്പോ​ൾ ഈ ​പ​ര​മ്പ​രാ​ഗ​ത നി​ർ​മാ​താ​ക്ക​ളു​ടെ കൈ​ക​ളി​ലാ​ണ്.

പ്ര​തി​മാ​സ ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ൻ ല​ക്ഷ്യം
ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​സ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ടി​വി​എ​സ് പ്ര​തി​മാ​സം ശ​രാ​ശ​രി 40,388 യൂ​ണി​റ്റു​ക​ളും, ബ​ജാ​ജ് 34,962 യൂ​ണി​റ്റു​ക​ളും, ഹീ​റോ 17,036 യൂ​ണി​റ്റു​ക​ളും വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ വി​ൽ​പ​ന​യേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ഉ​ത്പാ​ദ​ന ശേ​ഷി​യാ​ണ് ക​മ്പ​നി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ നാ​ലാം പാ​ദ​ത്തോ​ടെ പ്ര​തി​മാ​സ ഉ​ത്പാ​ദ​നം 80,000 യൂ​ണി​റ്റു​ക​ളാ​ക്കി ഉ​യ​ർ​ത്താ​നാ​ണ് ബ​ജാ​ജ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലെ 60,000-65,000 യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് പ്ര​തി​മാ​സ ശേ​ഷി 80,000 ആ​യി ഉ​യ​ർ​ത്തു​മെ​ന്ന് ടി​വി​എ​സ് സി​ഇ​ഒ കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തോ​ടെ പ്ര​തി​മാ​സം 80,000 യൂ​ണി​റ്റു​ക​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടാ​നാ​ണ് ഹീ​റോ മോ​ട്ടോ​കോ​ർ​പ്പി​ന്‍റെ പ​ദ്ധ​തി.

കി​ത​ച്ച് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ
ഫാ​ഡ​യു​ടെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 26 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​വു​മാ​യി ടി​വി​എ​സ് മോ​ട്ടോ​ർ ഒ​ന്നാം സ്ഥാ​ന​ത്തും, 22 ശ​ത​മാ​ന​വു​മാ​യി ബ​ജാ​ജ് ഓ​ട്ടോ ര​ണ്ടാം സ്ഥാ​ന​ത്തും, 11 ശ​ത​മാ​ന​വു​മാ​യി ഹീ​റോ മോ​ട്ടോ​കോ​ർ​പ്പ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

അ​തേ​സ​മ​യം, ആ​ദ്യ​കാ​ല​ത്ത് വി​പ​ണി നി​യ​ന്ത്രി​ച്ചി​രു​ന്ന പ​ല പ്ര​മു​ഖ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 54 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​മു​ണ്ടാ​യി​രു​ന്ന ഓ​ല ഇ​ല​ക്‌​ട്രി​ക്കി​ന്‍റെ വി​ഹി​തം ഇ​പ്പോ​ൾ വെ​റും ഏ​ഴു ശ​ത​മാ​ന​മാ​യി ഇ​ടി​ഞ്ഞു. പ്ര​തി​വ​ർ​ഷം 10 ല​ക്ഷം യൂ​ണി​റ്റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ശേ​ഷി​യു​ടെ 20 ശ​ത​മാ​ന​ത്തി​ൽ​താ​ഴെ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഓ​ല ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്.

ഹീ​റോ ഇ​ല​ക്‌‌​ട്രി​ക്, ഒ​ക്കി​നാ​വ തു​ട​ങ്ങി​യ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സം​യു​ക്ത വി​ഹി​തം ഒ​രു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​വു​മാ​യി മു​ന്നേ​റു​ന്ന ഏ​ഥ​ർ എ​ന​ർ​ജി മാ​ത്ര​മാ​ണ് സ്റ്റാ​ർ​ട്ട​പ്പ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര ഇ​വി വി​ൽ​പ​ന​യി​ൽ കു​തി​പ്പ്
പെ​ട്രോ​ൾ വി​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും കു​റ​ഞ്ഞ പ്രാ​രം​ഭ വി​ല​യും വി​ശാ​ല​മാ​യ ഡീ​ല​ർ​ഷി​പ്പ് ശൃം​ഖ​ല​ക​ളും ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ളു​ടെ ആ​വ​ശ്യ​ക​ത കു​ത്ത​നെ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ 7.28 ല​ക്ഷം യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് 2025-26ൽ ​വി​ൽ​പ​ന 14 ല​ക്ഷം ക​ട​ന്നി​രു​ന്നു.

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ലും (ഏ​പ്രി​ൽ-​സെ​പ്റ്റം​ബ​ർ) 73 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യോ​ടെ 11 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ഞ്ഞു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ൽ​പ​ന 22.5 ല​ക്ഷം മു​ത​ൽ 25 ല​ക്ഷം വ​രെ എ​ത്തു​മെ​ന്നും, ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഇ​രു​ച​ക്ര വാ​ഹ​ന വി​ൽ​പ​ന​യു​ടെ 11-12 ശ​ത​മാ​ന​വും ഇ​ല​ക്‌​ട്രി​ക് വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​കു​മെ​ന്നു​മാ​ണ് വി​പ​ണി നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment